താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൮൩

താണ്. സാൎവ്വഭൌമാനന്ദം മുതൽ ബ്രഹ്മാനന്ദം വരെ വേദപ്രതിപാദിതങ്ങളായ സകലാനന്ദങ്ങളും അവസാനം നശിച്ചുപോകുന്ന വിഷയാനന്ദങ്ങളാകുന്നു. അതു പുണ്യവാന്മാരാൽ അനുഭവിക്കപ്പെടുന്നവയാകുന്നു. അവൎക്കു വിഷയാനന്ദം അനുഭവിക്കുമ്പോഴും അനുഭവിച്ചു കഴിഞ്ഞാലും വലുതായ ദുഃഖംതന്നെയാകുന്നു ലഭിക്കുന്നത്. വിഷം കലൎന്ന അന്നത്തെ ഭക്ഷിക്കുമ്പോഴും ഭക്ഷണത്തിന്നു ശേഷവും ദുഃഖംതന്നെയാണല്ലോ ഉണ്ടാവുന്നത്. ബ്രഹ്മദേവന്റെ പദത്തെ പ്രാപിച്ചു സുഖിക്കുന്നവൎക്കുകൂടി ഉന്നതസുഖം ക്ഷയിച്ചുപോകുമല്ലോ എന്നുള്ള ഭയംകൊണ്ടു ദുഃഖമേ ഉണ്ടാവുകയുള്ളൂ. ചെറിയ രാജാക്കന്മാൎക്കു വലിയ രാജാക്കന്മാരിൽനിന്നു ഭയമുണ്ടാകുന്നതുപോലെ ബ്രഹ്മാദി സകല ജീവികൾക്കും ഭയമേ ഉണ്ടാവുന്നുള്ളൂ. അതുകൊണ്ട് അറിവുള്ളവർ വിഷയാനന്ദത്തെ ഒരിക്കലും കാംക്ഷിച്ചുകൂടാത്തതാകുന്നു. പ്രതിബിംബത്തിന്റെ ബിംബഭൂതമായ ആനന്ദമേതോ അതാകുന്നു ആനന്ദലക്ഷണമായ ആത്മാവ്. ആ ആത്മാനന്ദം ശാശ്വതവും അദ്വയവും പരിപൂൎണ്ണവും നിത്യവും ഏകവും ഭയരഹിതവും ആണെന്നു പറയപ്പെട്ടിരിക്കുന്നു. പ്രതിബിംബമായ ആഭാസാനന്ദവും ബിംബഭൂതമായ ആനന്ദത്തെപ്പോലെതന്നെ കാണപ്പെടുന്നു. പ്രതിബിംബത്തിനു കാരണം ബിംബമാകുന്നു. ബിംബമില്ലാതെ പ്രതിബിംബമുണ്ടാകുന്നതല്ല. അതിനാൽ ബിംബാനന്ദത്തെപ്പോലെ പ്രതിബിംബാനന്ദവും കാണപ്പെടുന്നു. ഇപ്രകാരം വിദ്വാന്മാർ യുക്തികൊണ്ടുമാത്രം അറിയുന്നതല്ലാതെ ജാഗ്രത്തിലോ സ്വപ്നത്തിലോ ബിംബാനന്ദത്തെ ഒരിക്കലും അറിയുന്നില്ല. ഈ ആത്മാനന്ദം ജാഗ്രത്തിലും സ്വപ്നത്തിലും അവിദ്യാകാൎയ്യമായ ബുദ്ധീന്ദ്രിയാദികളുടെ സംബന്ധത്താൽ കാണപ്പെടുന്നില്ല. ദുഃഖസ്വരൂപങ്ങളായ സ്ഥൂലസൂക്ഷ്മദേഹങ്ങൾ സുഷുപ്തിയിൽ ലയിക്കുമ്പോൾ പ്രത്യഗാനന്ദലക്ഷണമായ ആത്മാനന്ദം സ്ഫുരിക്കുന്നു. ആ സു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/88&oldid=207766" എന്ന താളിൽനിന്ന് ശേഖരിച്ചത്