താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

യത്നം ചെയ്യുന്നതു സത്യം തന്നെ, സംശയമില്ല. ലോകത്തിൽ സകല ശരീരികൾക്കും ഇഷ്ടവസ്തുക്കളെ സ്മരിക്കുമ്പോഴും കാണുമ്പോഴും അനുഭവിക്കുമ്പോഴും ഒരു ആനന്ദം ഉണ്ടാവുന്നുണ്ടല്ലോ. ആ ആനന്ദം വസ്തുധൎമ്മമല്ല. എന്തുകൊണ്ടെന്നാൽ അതു മനസ്സിൽ ഉണ്ടാവുന്നതു മാത്രമാണ്. വസ്തുധൎമ്മത്തിന്റെ ഉപലബ്ധി മനസ്സിൽ ഉണ്ടാവുന്നതെങ്ങനെ? ഒരു വസ്തുവിന്റെ ധൎമ്മം മറ്റൊരു വസ്തുവിൽ ഉപലബ്ധിയുണ്ടാവുന്നതു കണ്ടിട്ടില്ല. അതുകൊണ്ട് ആനന്ദം ഒരിക്കലും വസ്തുധൎമ്മമല്ല. എന്നാൽ ഈ ആനന്ദം മനസ്സിന്റെ ധൎമ്മവുമല്ല. അതെന്തുകൊണ്ടെന്നാൽ ഇഷ്ടവസ്തുവിനെ കാണാതിരിയ്ക്കുമ്പോൾ മനസ്സിൽ ആനന്ദമുണ്ടാവുന്നില്ല. എന്നാൽ ആനന്ദത്തെ പ്രകാശിപ്പിയ്ക്കുന്നതായ വ്യഞ്ജകം ഇല്ലാതിരിക്കുമ്പോഴും വ്യംഗമായ ആനന്ദം ഉണ്ടാവില്ലെന്നു വിചാരിക്കേണ്ട. ഈ പറഞ്ഞ ആനന്ദം ഇഷ്ടവസ്തുദൎശനത്താൽ ഉണ്ടായില്ലെന്നും വരാം. വ്യഞ്ജകമുണ്ടെങ്കിൽ വ്യംഗ്യമുണ്ടാവില്ലെന്നുള്ളതു, വ്യഞ്ജകവ്യംഗ്യഭാവങ്ങൾക്കു ദോഷം സിദ്ധിക്കുന്നതുകൊണ്ടു വിദ്വാന്മാരാൽ സമ്മതിക്കപ്പെടുന്നതല്ല. ഇഷ്ടവസ്തുലാഭത്തിൽ ആനന്ദമുണ്ടാവാതിരിക്കുന്നതിന്നു ദുരദൃഷ്ടം മുതലായവ പ്രതിബന്ധമായി വന്നുകൂടെ എന്നാണെങ്കിൽ ദുരദൃഷ്ടമുള്ളവൎക്ക് ഇഷ്ടവസ്തുലാഭംതന്നെ സിദ്ധിക്കുകയില്ല. അതുകൊണ്ട് ആനന്ദം മനസ്സിന്റെ ധൎമ്മമാകുന്നതല്ല. എന്നാൽ ആനന്ദം ആത്മാവിന്റെ ധൎമ്മമാണോ എന്നാണെങ്കിൽ ആത്മാവ് നിൎഗ്ഗുണനായകൊണ്ട് ആത്മധൎമ്മവുമല്ല. പൂൎവ്വാൎജ്ജിതപുണ്യവിശേഷത്താൽ സത്വപ്രധാനമായി സ്വച്ഛമായിരിക്കുന്ന മനസ്സിൽ ആനന്ദലക്ഷണനായ ആത്മാവു തന്നെ പ്രതിബിംബിക്കുന്നു. സ്വച്ഛജലത്തിൽ ചന്ദ്രൻ പ്രതിബിംബിക്കുന്നതുപോലെയാകുന്നു. അപ്രകാരം മനസ്സിൽ പ്രതിബിംബിതമായ ആഭാസാനന്ദമാവട്ടെ പുണ്യബലത്തിന്റെ ഏറ്റക്കുറച്ചിൽപോലെ ഏറിയും കുറഞ്ഞും ഇരിക്കുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/87&oldid=207759" എന്ന താളിൽനിന്ന് ശേഖരിച്ചത്