താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൮൧

ക്കുന്നു. അറിവുള്ളവർ അറിവില്ലാത്തവരുടെ വാക്കിനെ അപരാധമായി വിചാരിക്കുകയില്ല. ആത്മാവു വേറെ ആയതുകൊണ്ട് ആത്മാവിന്നു സുഖരൂപത്വം ഇല്ലെന്നു വിചാരിച്ച് ആത്മാവിന്റെ സുഖത്തിന്നായിട്ടാണല്ലോ സകലജീവികളും പ്രയത്നിയ്ക്കുന്നത്. ആത്മാവു സുഖസ്വരൂപനാണെങ്കിൽ ജീവികൾ സുഖത്തിന്നുവേണ്ടി പ്രയത്നം ചെയ്യേണ്ടുന്ന ആവശ്യമെന്ത്? ഈ സംശയത്തെ തീൎത്തു തരണം.

ഗുരു:__ അല്ലയോ പ്രിയശിഷ്യാ, ആത്മാവു ആനന്ദസ്വരൂപനാണെന്നറിയാത്ത മൂഢജനങ്ങളാകുന്നു സുഖത്തിന്നു വേണ്ടി പുറമെ പ്രയത്നിയ്ക്കുന്നത്. അറിവുള്ളവർ പ്രയത്നിയ്ക്കുകയില്ല. ഗൃഹത്തിൽ നിക്ഷേപിച്ചിരിക്കുന്ന ധനത്തെ അറിയാത്തവൻ ഭക്ഷണത്തിന്നായി ഭിക്ഷതേടി നടക്കുന്നു. തന്റെ ഗൃഹത്തിൽ നിക്ഷേപമുണ്ടെന്നറിഞ്ഞവൻ ഭിക്ഷയ്ക്കു നടക്കുമോ?

"സ്ഥൂലംചസൂക്ഷ്മംചവപുഃസ്വഭാവതോ
ദുഃഖാത്മകംസ്വാത്മതയാഗൃഹീത്
വിസ്മൃത്യചസ്വംസുഖരൂപമാത്മനഃ
ദുഃഖപ്രദേഭ്യഃസുഖമജ്ഞഇച്ഛതി."

മൂഢനായവൻ സ്വതേ ദുഃഖാത്മകമായ സ്ഥൂലദേഹത്തെയും സൂക്ഷമദേഹത്തെയും ആത്മാവാണെന്നു വിചാരിച്ചും സുഖസ്വരൂപമായ ആത്മസ്വരൂപത്തെ മറന്നും തനിക്കു ദുഃഖപ്രദങ്ങളായ വിഷയങ്ങളിൽനിന്നു സുഖത്തെ കാംക്ഷിക്കുന്നു.

"നഹിദുഃഖപ്രദംവസ്തുസുഖംദാതുംസമൎഹതി
കിംവിഷംപിബതോജന്തോരമൃതത്വംപ്രയച്ഛതി."

ദുഃഖപ്രദമായ വസ്തു സുഖത്തെ കൊടുക്കുകയില്ല. വിഷമാവട്ടെ കടിക്കുന്നവന്നു ദുഃഖപ്രദമായ മരണത്തെ കൊടുക്കുന്നതല്ലാതെ ജീവിപ്പിക്കുമോ? പാമരന്മാർ ആത്മാവു വേറെ, സുഖം വേറെ എന്നു നിശ്ചയിച്ച് സുഖത്തിന്നായി പുറമെ പ്ര

1 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/86&oldid=207753" എന്ന താളിൽനിന്ന് ശേഖരിച്ചത്