താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ങ്ങിനെ സംഭവിക്കും? സുഷുപ്തിയിൽ ശൂന്യാവസ്ഥയാണെന്ന് നിന്നോടു ആര് പറഞ്ഞു? അല്ലെങ്കിൽ എന്തുകാരണത്താൽ നീ അനുമാനിച്ചു? എന്തുകൊണ്ടു നിശ്ചയിച്ചു? എന്നു ചോദ്ദിച്ചാൽ മൂഢൻ എന്തുത്തരം പറയും? ഇതിനുത്തരം പറയുന്നവർ ആരും ഇല്ല. സുഷുപ്തിയിലുള്ള ശൂന്യാവസ്ഥയെ ആത്മാവല്ലാതെ മറ്റാരാക്കുന്നു അറിയുന്നത്. സുഷുപ്തിയിൽ അനുഭവിച്ച ശൂന്യവസ്ഥയെ അനുഭവിച്ചവൻ തന്നെ പറയുന്നു. ആ സുഷുപ്തിയിലും താനുണ്ടെന്ന അവസ്ഥയെ ആലോചിച്ചറിയാതെ മൂഢന്മാർ സുഷുപ്തിയിൽ താനും ശൂന്യമാണെന്നു പറഞ്ഞകൊള്ളുന്നു. എല്ലാ ജനങ്ങളും ഒന്നും അറിയാതെ സുഷുപ്തിധൎമ്മത്തിൽ ലയിക്കുന്നു. ബുദ്ധി മുതലായ സൎവ്വവും ഇല്ലാത്തതായ സുഷുപ്തി ധൎമ്മത്തെ അറിയുന്നവനാകുന്നു. നിൎവികാരനായ ആത്മാവെന്നറിയുക.

"യസ്യേദംസകലംവിഭാതി മഹസാ
തസ്യസ്വയംജ്യോതിഷഃ
സൂര്യസേവകിമസ്തിഭാസകമിഹ
പ്രജ്ഞാദിസൎവ്വംജഡം
നഹ്യൎക്കസ്യവിഭാസകംക്ഷിതിതലേ
ദൃഷ്ടംതഥൈ വാത്മനോ
നാന്യഃകോപ്യനുഭാസകോനുഭവിതാ
നാതഃപരഃകശ്ചന. "

സ്വയം പ്രകാശനായ യാതോരാത്മാവിന്റെ പ്രകാശതാൽ സകല ജഗത്തും പ്രകാശിക്കുന്നുവോ ആ ആത്മാവിനെ പ്രകാശിപ്പിക്കുവാൻ ഏതൊരു വസ്തുവാണുള്ളത്? സകലത്തേയും പ്രകാശിപ്പിക്കുന്ന സൂൎയ്യനെ പ്രകാശപ്പിക്കുവാൻ ലോകത്തിൽ മറ്റോന്നിനേയും കാണുന്നില്ല അതുപോലെ ആത്മാവിനെ പ്രകാശപിക്കുന്ന വസ്തു ഒന്നും തന്നെ ലോകത്തിൽ ജാഗ്രൽ സുഷുപ്തികളെ അനുഭവിക്കുന്നവനാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/81&oldid=207743" എന്ന താളിൽനിന്ന് ശേഖരിച്ചത്