താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

 നതയുണ്ടെങ്കിൽ ഫലം ലഭിക്കുകയില്ല. സാധനചതുഷ്ടയ

 വിഹീനന്മാർക്കു മുക്തി ലഭിക്കയില്ലെന്നു മഹർഷിമാർ നിർവ്വി

 വാദം ഘോഷിക്കുന്നു.

ശി:- ആ സാധനങ്ങൾ ഏതെല്ലാമാണ്?

ഗു:-നിത്യാനിത്യവസ്തുവിവേകം ഒന്നാമത്തെ സാധനമെ

 ന്നും,ഇഹാമുത്രാർത്ഥഫലഭോഗവിരാഗമെന്നതു രണ്ടാമ

 ത്തേതെന്നും,മൂന്നാമത്തെ സാധനം ശമാദിഷൾക്കസമ്പ

 ത്തിയെന്നും, മുമുക്ഷുത്വം നാലാമത്തെ സാധനമെന്നുമാ

 ണ് ശാസ്ത്രങ്ങളിൽ പറയപ്പെട്ടിരിക്കുന്നത്.

ശി:-നിത്യാനിത്യവസ്തുവിവേകമെന്നാലെന്തെന്നറിവാൻ

 ഞാൻ ആഗ്രഹിക്കുന്നു.

ഗു:-പറയാം കേൾക്കു.

  "ബ്രഹ്മൈവനിത്യമന്യത്തുഹ്യനിത്യമിതിവേദനം

  സോയം നിത്യാനിത്യവസ്തുവിവേകഇതികഥ്യതേ".

 ബ്രഹ്മംതന്നെയാകുന്നു നിത്യം ദേഹേന്ദ്രിയാദി മറ്റു

 സകല പ്രപഞ്ചവും അനിത്യമാണ്. എന്നറിയുന്നതിനെ നി

 ത്യാനിത്യവസ്തുവിവേകമെന്നു പറയപെടുന്നു

ശി:-ഇതിന് എന്തു ദൃഷ്ടാന്തം?

ഗു:-കടത്തിന്നു കാരണമായ മണ്ണു,മൂന്നുകാലത്തിലും മണ്ണാ

 യിതന്നെകാണപ്പെടുന്നതുകൊണ്ട് അതു നിത്യമാണെ

 ന്നും, മണ്ണിന്റെ കാര്യരൂപങ്ങളായ ഘടാദികൾ നശിച്ചു

 പോകുന്നതിനാൽ അവ അനിത്യമാണെന്നും അറിയുന്നതു


 പോലെ,ദേഹാദിപ്രപഞ്ചമെല്ലാം ബ്രഹ്മത്തിന്റെ കാര്യ

 മായതുകൊണ്ട് അനിത്യമെന്നും ഈ അനിത്യമായ പ്രപ

 ഞ്ചത്തിന്നു ബ്രഹ്മം കാരണമായതുകൊണ്ടും (ഘടത്തിനെ

 നോക്കുമ്പോൾ മണ്ണെങ്ങിനെ നിത്യമോ അപ്രകാരം) ബ്ര

 ഹ്മം നിത്യമെന്നും അറിയേണ്ടതാകുന്നു.

ശി:-ഈ ദേഹാദിജഗത്തു ബ്രഹ്മത്തിന്റെ കാര്യമാണെന്ന

 തിന്നു പ്രമാണമെന്താണ്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/8&oldid=207758" എന്ന താളിൽനിന്ന് ശേഖരിച്ചത്