താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൭൩

നെ? ജ്ഞാനവും കൂടി വേണ്ടിവരും. ജ്ഞാനമില്ലെങ്കിൽ ഞാൻ അജ്ഞാനിയാകുന്നുവെന്നുള്ളതു എങ്ങിനെ അറിയും? ഞാൻ സുഖമായുറങ്ങി, ഒന്നും അറിഞ്ഞില്ല, എന്നു തന്റെ അജ്ഞാനവും ജ്ഞാനവും ഉറക്കമുണൎന്നവനിൽ കാണപ്പെടുന്നു. ആത്മാവു പ്രജ്ഞാനഘനനും ആനന്ദമയനാണെന്ന് ഉഭയാത്മകമായിട്ടാണു വേദവും പ്രതിപാദിക്കുന്നത്. ആത്മാവു മിന്നാമിന്നിയെപ്പോലെ ചിത്തും ജഡവും ചേൎന്നതാകുന്നു. കൂടം ചുമർ മുതലായവയെപ്പോലെ കേവലം ജഡമാവുന്നതല്ല എന്നിങ്ങനെയുള്ള നിശ്ചയത്തെക്കേട്ട് മൂഢനായ ശൂന്യമതക്കാരൻ പറയുന്നു. ആത്മാവു ജ്ഞാനാജ്ഞാനാമയനാകുന്നതെങ്ങിനെ? ജ്ഞാനത്തിന്നും അജ്ഞാനത്തിന്നും തമ്മിലുള്ള വ്യത്യാസം ഇരുട്ടിന്നും വെളിച്ചത്തിന്നും തമ്മിലുള്ളതുപോലെ പ്രസിദ്ധമാണല്ലോ. പ്രകാശാന്ധകാരങ്ങളെന്നതുപോലെ ജ്ഞാനാജാഞാനങ്ങൾക്കു സമാനാധികരണ്യമാവട്ടെ, സംയോഗമാവട്ടെ, ഒരിക്കലും സിദ്ധിക്കുന്നതല്ല. അജ്ഞാനമാവട്ടെ, ജ്ഞാനമാവട്ടെ, ബുദ്ധിയാവട്ടെ, ഗുണങ്ങളാവട്ടെ, സുഷുപ്തിയിൽ കുറച്ചെങ്കിലും അനുഭവിക്കപ്പെടുന്നില്ല. ശൂന്യം മാത്രമാണ് അനുഭവിക്കപ്പെടുന്നത്. സുഷുപ്തിയിൽ യാതൊരു വസ്തുവുമില്ല. ഞാൻ എന്നും എന്റേതെന്നും അറിയുന്നില്ല. എന്നിങ്ങനെ ഉറക്കമുണൎന്നവരെല്ലാവരും ശൂന്യത്തെത്തന്നെയാണ് സ്മരിക്കുന്നത്. അതുകൊണ്ടു ശൂന്യമാണ് ആത്മാവ്. ജ്ഞാനാജ്ഞാനമയനല്ല. വേദവും അസത്താകുന്നു ആദ്യമുണ്ടായതെന്നു ഉറപ്പിച്ചു പറയുന്നു. അതുകൊണ്ടും ശൂന്യത്തിന്നാണ് ആത്മത്വം യുക്തം. ഘടമെന്നുള്ളതു മുമ്പില്ലാതിരിക്കയും ഉണ്ടായതിൽപ്പിന്നെ ഘടമായി കാണപ്പെടുകയും ചെയ്യുന്നതുപോലെ അസത്തിൽനിന്നു ഈ സത്തെല്ലാം ഉണ്ടായതാകുന്നു. അതിനാൽ ആത്മത്വം സൎവപ്രകാരേണയും ശൂന്യത്തിന്നു തന്നെയാകുന്നു യോഗ്യത. (അദ്വൈതമതം) ഇപ്രകാരം പരസ്പരവിരോധികളായ നാനാമതക്കാർ തങ്ങ

10 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/78&oldid=207721" എന്ന താളിൽനിന്ന് ശേഖരിച്ചത്