താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൬൯

നടിക്കുന്നവരായും ഈശ്വരപ്രസാദവും ഗുരുപ്രസാദവുമില്ലാത്തവരുമായ മൂഢന്മാർ ആത്മസ്വരൂപത്തെ പലപ്രകാരമായി വാദിക്കുന്നു. അതിനെക്കുറിച്ച് അല്പമൊന്നു പറയാം. ഏറ്റവും മൂഢരായ ചിലർ ആത്മാവാകുന്നതു പുത്രനാണെന്നു വാദിക്കുന്നു. അതെന്തുകൊണ്ടെന്നാൽ,ആത്മാവിൽ എത്ര പ്രീതിയുണ്ടോ അത്ര പ്രീതി പുത്രനിലും കാണുന്നതുകൊണ്ടും പുത്രനുണ്ടാവുന്ന സുഖദുഃഖങ്ങൾ തനിക്കു തന്റേതുപോലെ അനുഭവപ്പെടുന്നതുകൊണ്ടും ആത്മാവുതന്നെയാകുന്നു പുത്രൻ എന്നുള്ള വേദവചനത്താലും ദീപത്തിൽനിന്നു മറ്റൊരു ദീപമുണ്ടാവുന്നതുപോലെ പിതാവിൽനിന്നു പുത്രനുണ്ടാവുന്നതുകൊണ്ടും വിത്തിന്റെ ഗുണം മുളക്കെന്നതുഃപോലെ അച്ഛന്റെ ഗുണം പുത്രനിലും കാണുന്നതുകൊണ്ടും പുത്രനാകുന്നു ആത്മാവെന്നു ഭ്രാന്തബുദ്ധികൾ പറയുന്നു. പുത്രൻ ആത്മാവായി ഭവിക്കുന്നതെങ്ങിനെ? പുത്രനേക്കാൾ അധികം പ്രീതി സ്വദേഹത്തെയല്ലെ തോന്നുന്നത്. ഭവനം കത്തുകയാണെങ്കിൽ പുത്രനെ നോക്കാതെ ജീവികൾ ഓടിക്കളയുന്നു. ദേഹരക്ഷയ്ക്കുവേണ്ടി പുത്രനെ വിറ്റു കളയുന്നു. പുത്രൻ തനിക്കു പ്രതികൂലമാണെങ്കിൽ പുത്രനെ കൊല്ലുകകൂടെ ചെയ്യുന്നു. അതുകൊണ്ടു പുത്രൻ ഒരിക്കലും ആത്മാവായി ഭവിക്കുന്നതല്ല. അച്ഛന്റെ ഗുണത്തിന്നോ രൂപത്തിന്നോ ഉള്ള സാദൃശ്യം ദീപത്തിന്നെന്നപോലെ പുത്രന് ഒരിക്കലും ഉണ്ടാവുന്നതല്ല. അംഗവൈകല്യമില്ലാത്ത പിതാവിൽനിന്ന് അംഗഹീനനായ പുത്രൻ ജനിക്കുന്നു. ഗുണവാനിൽനിന്നു ദുർഗ്ഗുണവാനായ പുത്രനുണ്ടാവുന്നു. അതുകൊണ്ട് ആയുക്തികളും വാക്കുകളും ആഭാസം മാത്രമാണ്. പുത്രന്നും തന്റെ വീട്ടിൽ അച്ഛനെന്നപോലെ തന്നെ സകല വസ്തുക്കളിലും എജമാനത്വമുണ്ടെന്നുകാണിക്കുവാനായിട്ടാണ് ആത്മതത്വത്തെ പറയപ്പെട്ടിരിക്കന്നത്. ആത്മാവാകുന്നു പുത്രൻ എന്നു വേദം മുഖ്യപ്രവൃത്തിയായിപറഞ്ഞിട്ടില്ല. ഉപചാരവചനമായിട്ടേ പ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/74&oldid=207709" എന്ന താളിൽനിന്ന് ശേഖരിച്ചത്