താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-2-

ചനത്തിന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ഒരൊററ ഗ്രന്ഥം മതിയാവുമെന്നു പറയുന്നത് ഒട്ടും അതിപ്രശംസയാകുന്നതല്ല. ഭവരോഗതപ്തന്മാർക്ക് ഇത് ഒരു ദിവ്യൌഷധം തന്നെ. അപാരമായ സംസാരസാഗരത്തിൽ മുങ്ങിപ്പൊങ്ങി വീർപ്പുമുട്ടി തിരമാലകളാൽ അടിപെട്ട് അങ്ങുമിങ്ങും അലഞ്ഞുലഞ്ഞ് കുഴങ്ങി മറിയുന്ന മനുഷ്യജീവികൾക്ക് ഇത് ഒരു തോണിയാണെന്നു നിസ്സംശയം പറയാം. ജനനമരണക്ലേശങ്ങളിൻ ഭയമുള്ളവർക്ക് ഇതൊരു ഭയനിവർത്തകമന്ത്രം തന്നെ

  എനിക്ക് ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഭക്തിവിശ്വാസങ്ങളെ മുഴുവനും പറഞ്ഞറിയിക്കുവാൻ നിർഭാഗ്യവശാൽ സംഭവിച്ച ഹൃദയദൌർബ്ബല്യം നിമിത്തം സാദ്ധ്യമല്ലാതെ വന്നുപോയി. ഈ ഗ്രന്ഥത്തെ സംസാരചക്രത്തിൽ ഭ്രമിച്ചുഴലുന്ന മനുഷ്യർ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്.സംസ്കൃതാനഭിജ്ഞന്മാരായ കേരളീയർക്ക് ഇതിൽ പ്രത്യേകം ശ്രദ്ധയുണ്ടാവുമെന്നാണ് എന്റെ വിശ്വാസം; എന്നാൽ എനിക്കു ചാരിതാർത്ഥ്യവും ആയി.

  ഈ ഗ്രന്ഥത്തെ 'വേദാന്തവിശാരദൻ' എന്നും, 'വേദാന്തവിദ്വാൻ' എന്നും ബിരുദങ്ങൾ സിദ്ധിച്ച കല്പാത്തി ലക്ഷ്മണശാസ്ത്രികൾ അവർകൾ പരിശോധിച്ചു പിഴതീർത്തു തന്നതിന്ന് അദ്ദേഹത്തോടു പ്രത്യേകം വന്ദനം പറഞ്ഞുകൊള്ളുന്നു. വേദാന്തഹ്രന്ഥം പരിഭാഷപ്പെടുത്തുവാനാകട്ടെ, വേദാന്തശ്രദ്ധ ജനങ്ങളിൽ ഉൽപാദിപ്പിക്കുവാനാകട്ടെ ഉള്ള വൈദുഷ്യമോ ബുദ്ധിയോ ഈ ചപലയായ അബലയ്ക്കുണ്ടായിട്ടല്ല ഇതിന്നു ശ്രമിച്ചത്. ഈ സംസാരത്തിൽ ഭയങ്കര താപത്രയത്താൽ അടിപെട്ടു ഭയവിഹ്വലമായ ചിത്തത്തിന്ന് എങ്ങിനെയാണ് ഒരു വിശ്രമം ലഭിക്കുന്നതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ഈ ഗ്രന്ഥത്തിൽ അല്പം വിശ്രമിപ്പാനിടവന്നു. ഈ വിശ്രമം ലോകത്തിൽ എല്ലാ മനുഷ്യർക്കും അത്യന്താപേക്ഷിതമായതുകൊണ്ടു മററുള്ളവർക്കും ഇതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/4&oldid=207089" എന്ന താളിൽനിന്ന് ശേഖരിച്ചത്