താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ർമ്മത്താൽ അഹങ്കാരം മേൽക്കുമേൽ വർദ്ധിക്കുകയും ജ്ഞാനത്താൽ അഹങ്കാരം നിശ്ലേഷം നശിക്കുകയും ചെയ്യുന്നു. കർമ്മശാസ്ത്രം പ്രവൃത്തിയെ ഉണ്ടാക്കും. ജ്ഞാനശാസ്ത്രം നിവൃത്തിയെ കൊടുക്കും. ജ്ഞാനകർമ്മങ്ങൾ ഇപ്രകാരം വിപരീതസ്വഭാവങ്ങളാകുന്നു. ജ്ഞാനകർമ്മങ്ങളുടെ സാധനങ്ങളും തമ്മിൽ വിപരീതങ്ങളാകുന്നു.ജ്ഞാനകർമ്മങ്ങളെ അനുഷ്ഠിക്കുന്ന അധികാരികളും ഭിന്നശീലന്മാരാകുന്നു.അവർ തമ്മിൽ ഒരിക്കലും യോചിക്കുന്നതുമല്ല.ജ്ഞാനം മേലോട്ടും കർമ്മംകീഴോട്ടും വലിച്ചുകൊണ്ടുപോകുന്നു. ഇതു രണ്ടിന്നും ചേർച്ചയുണ്ടാവുന്നതെങ്ങനെ?അഗ്നിക്കും ഉണങ്ങിയ പുല്ലിന്നും,ഇരുട്ടിന്നും വെളിച്ചത്തിന്നും തമ്മിൽ യോജിപ്പുണ്ടാവുമോ? എന്നുമാത്രമല്ല കർമ്മത്തിന് ജ്ഞാനം ശാത്രുവുമാകുന്നു.ജ്ഞാനത്തിന്റെ മുമ്പിൽ കർമ്മം നില്ക്കില്ലെന്നു മാത്രമല്ല ക്ഷയിക്കുകയും ചെയ്യും. ജ്ഞാനത്തെ മറക്കുവാനോ എതിർത്തു നില്ക്കുവാനോ ശക്തിയില്ല. കോടീന്ധനാദീജ്വലതോപീവഹ്നി രർക്കസ്യനാർഹത്യൂപകർത്തുമിഷത് യഥാതഥാകർമ്മസഹസ്രഃകാടിർ ജ്ഞാനസ്യകിംനുസ്വയഃമേവലീയതേ. അനേകായിരം വിറകുകൾ കത്തിച്ചുണ്ടാവുന്ന പുകകൊണ്ട് സൂര്യാശ്മികളെ അല്പമെങ്കിലും മറയ്ക്കുവാൻ കഴിയുന്നില്ലല്ലോ. അതുപോലെ തന്നെ അനേകായിരം കർമ്മങ്ങളാലും ജ്ഞാനത്തെ മറയ്ക്കുവാൻ സാധിക്കുന്നില്ല. എന്നുമാത്രമല്ല അതുതന്നെത്താൻ നശിക്കുകയും ചെയ്യുന്നു മനുഷ്യന്റെ രണ്ടുകൈകകളും ഒരു കർത്താവിനെ ആശ്രയിച്ചിരുന്നു പ്രവർത്തിക്കുന്നതുപോലെ ജ്ഞാനകർമ്മങ്ങൾ ഒരുമിച്ചിരുന്നു പ്രവർത്തിക്കുന്നതല്ല. കർമ്മം കർത്തൃതന്ത്രമാകുന്നു. ജ്ഞാനം വസ്തുതന്ത്രവുമാകുന്നു. കർത്താവിനാൽ കർമ്മം ചെയ്യാതിരുപ്പാനും ചെയ്വാനും മറ്റൊരുവിധത്തിൽ ചെയ്വാനും കഴിയുന്നതാണ്. അതു പ്രകാരം ജ്ഞാനത്തിന്നും വസ്തുവിന്നും

ഒരിക്കലും കർത്തൃതന്ത്രമില്ല. ഒരു പദാർത്ഥം കണ്ണിനുനേരെ നേരെ കാണപ്പെടുന്നതെങ്ങിനെയോ അപ്രകാരം തന്നെ ജ്ഞാനവും അനുഭവപ്രമാണങ്ങളാൽ പ്രത്യക്ഷപ്പെടുന്നതല്ലാതെ കർമ്മത്തെയോ യുക്തികൌശലങ്ങളെയോ അല്പമെങ്കിലും അപേക്ഷിക്കുന്നില്ല.അങ്ങിനെയിരിക്കെ ജ്ഞാനം വസ്തുതന്ത്രമാണെന്നുള്ളതിന്നു സംശയമുണ്ടോ? അതുമാത്രമല്ല ജ്ഞാനെ വാസ്തവമല്ലെന്നു ശങ്കിക്കരുതെന്നുകൂടി സത്തുക്കളാൽ പറയപ്പെട്ടിരിക്കുന്നു അതെങ്ങിനെയെന്നാൽ,ലോകത്തിൽ പ്രത്യക്ഷപ്രമാണങ്ങളാൽ കണ്ടറിയുന്ന വസ്തുക്കളിൽ സംശയമില്ലാതിരിക്കു്ന്നതെങ്ങിനെയോ അങ്ങിനെതന്നെ അനുഭവപ്രമാണത്താൽ കണ്ടറിയുന്ന ജ്ഞാനത്തിലും സംശയലേശമില്ല. ജ്ഞാനം സത്യമായതുകൊണ്ട് വാസ്തവമല്ലാതെ വരുന്നതല്ല. നിത്യസിദ്ധമായും സത്യമായും സർവ്വവ്യാപകമായുമിരിക്കുന്ന പരബ്രഹ്മവസ്തുവിനെ സത്വഗുണസ്വരൂപമായ മനസ്സുകൊണ്ടു ഭാവനചെയ്താൽ നിരപേക്ഷമായ ജ്ഞാനം നിശ്ചയമായും അനുഭവപ്പെട്ടുകാണും. ഒരു രൂപത്തിൽ ദൃഷ്ടി ഉറപ്പിച്ച നല്ലവണ്ണം നോക്കുന്നതായാൽ മറ്റൊന്നും കാണാതെ ആ രൂപം മാത്രം കാണുന്നതെങ്ങിനെയോ, അപ്രകാരം തന്നെ അനുഭവരൂപമായിരിക്കുന്ന ജ്ഞാനവും സംശയമില്ലാതെ ഉറപ്പായും കാണപ്പെടും. ഒരു രൂപത്തെ നല്ലവണ്ണം കാണുവാൻ കണ്ണുകൾ മാത്രം ആവശ്യമായിരിക്കുന്നതുപോലെ പരബ്രഹ്മത്തെ കാണുവാൻ ശ്രാവണജന്യമായ ജ്ഞാനം മാത്രമല്ലാതെ മറ്റൊന്നും ആവശ്യമുള്ളതല്ല. കർത്താവിന്റെ കാര്യം കർമ്മമാകുന്നു. കർമ്മത്തിന്റെ കാര്യം ശുഭാശുഭങ്ങളുമാകുന്നു. പ്രമാണത്തിന്റെ കാര്യം ജ്ഞാനമാകു്ന്നു മായയുടെ കാര്യം ജഗത്താകു്ന്നു.വിദ്യയെയും അവിദ്യയെയും ഒന്നിച്ചറിയണമെന്നു മഹാന്മാർ ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നതു കർമ്മോപാസനകൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/32&oldid=207183" എന്ന താളിൽനിന്ന് ശേഖരിച്ചത്