താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

പറയപ്പെട്ടിരുന്ന നിത്യനൈമിത്തികാദി സകല കർമ്മങ്ങളെയും തീരെ ത്യജിക്കേണ്ടതാകുന്നു.

ശിഷ്യൻ :-മുമുക്ഷകൾ ചെയ്യേണ്ടതെന്തെല്ലാമാണ്?

ഗുരു:- മുമുക്ഷകൾ അനുഷ്ഠിക്കേണ്ടത്

 ശ്രാവണമനനാദികളാകുന്നു.രണ്ടുകൈകളുള്ളവന്നു തന്റെ ദേഹം കൊണ്ട്

 സകലകാര്യങ്ങളും സാധിക്കുന്നതുപോലെ ശ്രാവണമനനാദികളാൽ

 മുമുക്ഷുവിന് മോക്ഷം സിദ്ധിക്കും. ഒരു വിളക്കു

 മങ്ങിക്കത്തിക്കൊണ്ടിരിക്കെ അതിന്റെ തിരിനിട്ടി മഷിതട്ടിക്കളഞ്ഞു

 വെടിപ്പാക്കിയാൽ ദീപപ്രഭ വർദ്ധിക്കുന്നതുപോലെ ശ്രാവണമനനാദികൾ

 ചെയ്യുന്നതിനാൽ ജ്ഞാനവും പ്രകാശിച്ചുവരും.മോക്ഷസിദ്ധിക്കു

 ജ്ഞാനമാകുന്നു മുഖ്യസാധനമെന്ന് ബ്രഹ്മജ്ഞന്മാർ

 തീർപ്പുചെയ്തിരിക്കകൊണ്ട് മുമുക്ഷുവായവർ ജ്ഞാനത്തെ ആവശ്യം

 അഭ്യസിക്കേണ്ടാകുന്നു.

ശിഷ്യൻ:-മുമുക്ഷികൾക്കു വിഹിതകർമ്മത്യാഗം അനുചിതമല്ലേ?

ഗുരു:-അതു മൂഢബുദ്ധികൾ പറയുന്നതാണ്. നീ ഒരിക്കലും അതിനെ

 ശങ്കിക്കരുത്. വിദ്വാന്മാർ അങ്ങനെ ശങ്കിക്കുകയില്ല. കർമമത്തിന്റെ ഫലം

 വേറെ.ശ്രാവണാദികളുടെ ഫലം വേറെ, ജ്ഞാനാദികാരിയും വേറെ.

 കാമിനിയാകുന്നു കർമ്മാധികാരി. ജ്ഞാനാധികാരി നിഷ്കാമിയാകുന്നു.

 ധനസമ്പന്നനായും സമർത്ഥനായും ഇരിക്കുന്നത് കർമ്മിയുടെ

 ലക്ഷണമാകുന്നു. ലോകത്തെ നശ്വരമായി കാണുന്നത് ജ്ഞാനിയുടെ

 ലക്ഷണമാകുന്നു. ജ്ഞാനി മോക്ഷത്തിന്നും കർമ്മി ഗ്രഹത്തിനും

 അവകാശികളാകുന്നു. കർമ്മിക്കു സാധനങ്ങൾ

 ഭാര്യ,യജ്ഞോപകരണങ്ങൾ എന്നിവയാകുന്നു. ജ്ഞാനിക്കു

 ഗുരുവാക്യശ്രവണമല്ലാതെ മറ്റുയാതൊരു സാധനവും ആവശ്യമില്ല.ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/31&oldid=207182" എന്ന താളിൽനിന്ന് ശേഖരിച്ചത്