താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര.
-----------

 ശ്രീമൽ ശങ്കരാചാര്യഭഗവപൂജ്യപാദവീരചിതമായ" സർവ്വവേദാന്തസിദ്ധാന്തസാര സംഗ്രഹം"എന്നസംസ്കൃതഗ്രന്ഥത്തിന്റെപരിഭാഷയാകുന്നുപ്രസ്തുതപുസ്തകം.ഗ്രന്ഥകർത്താ വായ ആചാര്യസ്വാമികളുടെ മാഹാത്മ്യം ജഗൽപ്രസിദ്ധമായതുകൊണ്ടു വിശേഷിച്ചൊന്നും പറയേണ്ടതില്ലല്ലോ.ഈഗ്രന്ഥത്തിപ്രതിപാദിതമായവിഷയംവേദാന്തസിദ്ധാന്തമാകുന്നു. ബ്രഹ്മസൂത്രഭാഷ്യം, ദശോപനിഷൽഭാഷ്യം, ഭഗവൽഗീതാഭാഷ്യം ഇത്യാദികളുടെ കർത്താവായ ജഗൽഗുരു ദുരൂഹങ്ങളായ ഇവകളിൽ അധികാരികളല്ലാത്ത ജീവികളെ ഉദ്ധരിപ്പാനായി അവരിലുള്ള കരുണയാൽ സർവ്വവേദാന്തസിദ്ധാന്തസാരത്തേയും സംഗ്രഹിച്ചെടുത്ത് ആയിരത്തെട്ടു ശ്ലോകമായി നിർമ്മിച്ചുവെച്ചിരിക്കുന്നു. ആ മഹാത്മാവ് ഈഗ്രന്ഥത്തിന്നുപേരിട്ടിരിക്കുന്നതുയഥാർത്ഥനാമംതന്നെബ്രഹ്മസൂത്രഭാഷ്യാർത്ഥങ്ങളുടേയും, ഉപനിഷൽഭാഷ്യാർത്ഥങ്ങളുടേയുംസാരങ്ങളെല്ലാംലളിതമധുരസൂക്തികളാമനോഹരപദ്യ

രുപേണനിർമ്മിച്ചിരിക്കുന്നതാണ്ആകരുണാനിധിയെഎത്രപ്രശംസിച്ചാലുംമതിയാവുന്നതല്ല. ആ പദ്യമാധുര്യത്തെ അനുഭവിച്ചറിവാനായി ചില ശ്ലോകങ്ങളെ ഇടക്കിടെ ഇതിൽ എടുത്തു ചേർത്തിട്ടുണ്ട്. പുത്രാത്മവാദികൾ, ദേഹാത്മവാദികൾ, ഇന്ദ്രിയാത്മകവാദികൾ, പ്രാണാത്മവാദികൾ, മനാത്മവാദികൾ, ബുദ്ധ്യാത്മവാദികൾ, അജ്ഞാനാത്മവാദികൾ, ശൂന്യാത്മവാദികൾ, ശൂന്യവാദികൾ ഇത്യാദിമതങ്ങളെയെല്ലാംഖണ്ഡിച്ച്അദ്വൈതമതത്തെ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നത് എത്ര യുക്തിയുക്തമായിരിക്കുന്നു. എന്തിന്നു വളരെ പറയുന്നു, സംസാരബദ്ധന്മാരായ ജീവികൾക്കു ബന്ധമോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/3&oldid=207095" എന്ന താളിൽനിന്ന് ശേഖരിച്ചത്