താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം




യിരിക്കുന്ന ബ്രഹ്മത്തിനു സംസ്കാരമെന്തിനാണ്.അതുമാത്രമല്ല ദർപ്പണാധിവസ്തുക്കൾ രൂപവിത്തുകളായതിനാൽ മാലിന്യകരങ്ങളായ ദോഷവസ്തുക്കളുടെ സമ്പർക്കത്താൽ മാലിന്യം സിദ്ധിക്കും.അതിനുസംസ്കാരത്താൽ മാലിന്യദോഷം നശിക്കും. അരൂപമെന്നും,നിത്യനിർമ്മലമെന്നും,നിഷ്ക്രിയമെന്നും ,നിർഗ്ഗുണമെന്നും വേദപ്രതിപാദ്യമായ ബ്രഹ്മത്തിന് ഏതോരു വസ്തുവിനോടാണ് സമ്പർക്കമുള്ളത്.അങ്ങിനെയിരിക്കെ ആ കേവല ബ്രഹ്മത്തിന് എങ്ങിനെ മാലിന്യം ഭവിക്കും.സംസ്കാര മർമ്മം ഒരിക്കലും ഉപയോഗമുള്ളതല്ല. സാവയവങ്ങളായ ക്ഷീരാദിവസ്തുക്കൾക്ക് ഏതെങ്കിലും കാരണംകൊണ്ട് പരിണാമവികാരഭേദങ്ങൾ ഉണ്ടാവുന്നതാണ്. ബ്രഹ്മം നിരഞ്ജനമാണെന്നും നിരവദ്യമാണെന്നും ,നിഷ്കളങ്കമാണെന്നും മറ്റുമാണ് വേദഹ്ങൾ ബ്രഹ്മത്തെ വ്യവസ്ഥചെയ്തിരിക്കുന്നത്.അതുകൊണ്ട് വികാരിത്വവും ബ്രഹ്മത്തിനില്ലെന്നു സിദ്ധിക്കുന്നു. ബ്രഹ്മം നിത്യമാകുന്നു.കർമ്മസാധ്യമായവ എപ്പോഴും അനിത്യം തന്നെ. ശിഷ്യൻ:-കർമ്മസാധ്യമായ പുണ്യലോകം മുതലായവ അനിത്യമെന്നു പറയുന്നതെങ്ങിനെ?

ഗുരു:-കർമ്മജന്യമായ ദേഹാദിപ്രപഞ്ചം ഈ ലോകത്തിൽ നശിച്ചുപോകുന്നതുപോലെ തന്നെ പുണ്യകർമ്മത്താൽ സമ്പാദിക്കപ്പെട്ടതായ സ്വർഗ്ഗാദിലോകവും നശ്വരമാകുന്നു.കർമ്മജന്യമായഫലാനുഭവം അനിത്യമാണെന്ന് എല്ലാവർക്കും അറിയത്തക്കവിധം തെളിഞ്ഞുനിൽക്കുന്നു.അങ്ങിനെയിരിക്കെ അറിവുള്ളവർ അനിത്യമായ സ്വർഗ്ഗാദിസുഖങ്ങലെ മോഹിക്കുമോ? ജഗൽ കാരണമായ ബ്രഹ്മത്തിന് നിത്യത്വം സർവ്വസമ്മതമാണ്. ബ്രഹ്മമാണ് ജഗൽ കാരണമെന്ന് വേദവും സമ്മതിക്കുന്നു. വിശേഷിച്ചും സാമവേദം സർവ്വവും ബ്രഹ്മമാണെന്നു സ്ഥാപിച്ചു കൊണ്ട് ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/29&oldid=207141" എന്ന താളിൽനിന്ന് ശേഖരിച്ചത്