താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

 അതുകൊണ്ടു മനസ്സിനുള്ള മാലിന്യത്തെ ത്യജിച്ചു പതുക്കെ ശാന്തിയെ പ്രാപിക്കും . മനസ്സിന്നു ബാഹ്യാർത്ഥത്യാഗം തന്നെയാണു മോക്ഷാവസ്ഥയെന്നു മോക്ഷലക്ഷനജ്ഞന്മാരായ മഹാന്മാർ പറയുന്നു . അതുകൊണ്ട്,

                            ദമംവിനാസാധുമനഃപ്രസാദ-
                              ഹേതുംനവിദ്മഃസുകരംമുമുക്ഷോഃ
                              ദമേനചിത്തംനിജദോഷജാതം
                              വിസൃജ്യശാന്തിംസമുപൈതിശീഘ്രം

ഫലകം:Poemമുമുക്ഷുക്കൾക്കു ചിത്തശാന്തി ലഭിക്കുവാൻ ഈ ദമമല്ലാതെ ഇത്ര സുലഭമായ സാധനം മറ്റൊന്നില്ല. ദമംകൊണ്ടുതന്നെയാകുന്നു മനസ്സിന്നു നിർമ്മലത വന്നു ചിത്തശാന്തിയുണ്ടാവുന്നത് . മനസ്സിന്നു നിശ്ചലത്വവും നൈർമ്മല്യവും സിദ്ധിപ്പാൻ പ്രാണായാമാദികളായ മറ്റുപായങ്ങളും പറയപ്പെട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം ദേശകാലാദികളായ നിയമങ്ങളാൽ ക്ലേശസാദ്ധ്യങ്ങളാകുന്നു. അതുകൊണ്ടു ബുദ്ധിമാന്മാർ നല്ലവണ്ണംആലോചിച്ചറിഞ്ഞ് ഒട്ടും മടിക്കാതെ ചിത്തശാന്തിക്കു അതിസുലഭമായ ദമത്തെത്തന്നെയാണ് പണിപ്പെട്ടും അഭ്യസിക്കേണ്ടത്.

 
             സർവ്വേന്ദ്രിയാണാംഗതിനിഗ്രഹേണ
               ഭോഗ്യേഷുദോഷാഭ്യവമർശനേന
               ഈശപ്രസാദാച്ചുഗുരോഃപ്രസാദാൽ
               ശാന്തിംസമായാത്യചിരേണചിത്തം.

ഫലകം:Poemസർവ്വേന്ദ്രിയങ്ങളുടെയും വേഗത്തെ തടയുന്നതിനാലും ഭോഗ്യവസ്തുക്കളിലുള്ള ദേഷത്തെ ആലോചിച്ചറിയുന്നതിനാലും , ദൈവാനുഗ്രഹത്താലും ഗുരുകടാക്ഷത്തിനാലും ചിത്തശാന്തി ലഭിക്കുന്നതാകുന്നു. ഇനി തിതിക്ഷയെന്തെന്നു പറയാം .

ഫലകം:Poemപ്രാരബ്ധകർമ്മവശാൽ വരുന്ന ആദ്ധ്യാത്മികാദി ദുഃഖങ്ങളെ ചിന്തയോ പ്രലാപമോ കൂടാതെ ക്ഷമയോടെ അനുഭവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/26&oldid=207134" എന്ന താളിൽനിന്ന് ശേഖരിച്ചത്