താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം



തന്നെപ്പോലെ വിചാരിച്ചുകൊണ്ടു ദയയോടുകൂടി മനസ്സുകൊണ്ടും വാക്കുകൊണ്ടും ദേഹംകൊണ്ടും യാതൊരു പ്രാണിയേയും പീഡിപ്പിക്കാതിരിക്കുന്നതാകുന്നു അഹിംസയെന്നു പറയപ്പെടുന്നത് . മനസ്സും വാക്കും പ്രവൃത്തിയും ഏകരൂപമായിരിക്കുന്നത് ആർജ്ജവമാകുന്നു. ബ്രഹ്മാദിസ്ഥാവരാന്തമുള്ള വിഷയവസ്തുക്കളിൽ കാകവിഷ്ഠയിലെന്നപോലെ വിരക്തിവരുന്നതാകുന്നു തീവ്രവൈരാഗ്യം . ശൌചമെന്നതു ബാഹ്യമെന്നും ആന്തരമെന്നും രണ്ടുവിധമായി പറയപ്പെടുന്നു . മണ്ണു വെള്ളം മുതലായവകൊണ്ടു ശരീരത്തിൽ ചെയ്യുന്ന ശൌചം ബാഹ്യവും , ജ്ഞാനംകൊണ്ട് അജ്ഞാനത്തെ കളയുന്നത് ആന്തരവും ആകുന്നു . ആന്തരശൌചം നല്ലവണ്ണം ചെയ്യുന്നവർക്കു ബാഹ്യശൌചം ആവശ്യമുള്ളതല്ല . ഈശ്വരദ്ധാനം പൂജ മുതലായതെല്ലാം ജനങ്ങൾ കണ്ടു പുകഴ്ത്തുവാൻ വേണ്ടി പരമാർത്ഥബുദ്ധിയില്ലാതെ ആർ ചെയ്യുന്നുവോ അതിനെ ഡംഭാചാരമെന്നു പറയപ്പെടുന്നു . അത്തരത്തിലുള്ള ഡംഭാചാരങ്ങളില്ലാതിരിക്കുന്നതു തന്നെ ഡംഭമില്ലായ്മ. സ്വന്ത ദൃഷ്ടികൊണ്ടു കണ്ടതിനെ മറച്ചുവെക്കാതെ പറയുന്നതു സത്യമാകുന്നു . ദേഹാദിവസ്തുക്കളിൽ എന്റേതെന്ന ദൃഢബുദ്ധിയില്ലാതിരിക്കുന്നതാകുന്നു മമത്വമില്ലായ്മ. ഗുരുവാക്യങ്ങളാലും വേദാന്തവാക്യങ്ങളാലും നിശ്ചിതമായ അർത്ഥങ്ങളിൽ ഏകബുദ്ധിയോടുകൂടെ ദൃഢബുദ്ധിയായിരിക്കുന്നതു സ്ഥ്യൈര്യമാകുന്നു .വിദ്യ , ഐശ്വര്യം , തപസ്സു , ധ്യാനം , കുലം, സൗന്ദര്യം , ജാതി മുതലായവകളാൽ അഹങ്കാരമില്ലാതിരിക്കുന്നതാകുന്നു അഭിമാനമില്ലായ്മ. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമ്മംകൊണ്ടും വിഷയവസ്തുക്കളെ ത്യജിച്ച് ആത്മചിന്തനം ചെയ്യുന്നത് ഈശ്വരദ്ധാനമാകുന്നു . ബ്രഹ്മജ്ഞന്മാരുടെ കൂടെ എപ്പോഴും പിരിയാതെ ഛായപോലെ വസിക്കുന്നതാകുന്നു ബ്രഹ്മജ്ഞന്മാരോടുള്ള സഹവാസം. ജ്ഞാനശാസ്ത്രങ്ങളിൽ പ്രതിപാദിക്കപ്പെട്ടതായ ശ്രവണാദികളിൽ തല്പരനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/24&oldid=207130" എന്ന താളിൽനിന്ന് ശേഖരിച്ചത്