താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം



   ർവ്വാംഗം വൈരാഗ്യമാകുന്നു . ശമം ഉത്തരാംഗവുമാകുന്നു . പൂർവ്വാംഗമായ വൈരാഗ്യമുണ്ടായാൽ  മാത്രമേ ഉത്തരാംഗമായ ശമാദികൾ ശോഭിക്കുകയുള്ളു .

                കാമമഃക്രോധശ്ചലോഭശ്ചമദോമോഹശ്ചമത്സംഃ
                  നജിതാഃഷഡിമേയനതസ്യശാന്തിർന്നസിദ്ധ്യതി .

കാമം , ക്രോധം , ഡംഭം , മോഹം , മദം , മത്സരം,, എന്നുള്ള ആറു ശത്രുക്കളെ ജയിക്കാത്തവർക്കു ശാന്തി ലഭിക്കുകയില്ല . തീവ്രമുമുക്ഷുതയോടുകൂടി വിഷയവസ്തുക്കളെ വിഷംപോലെ ത്യജിക്കാത്തവർക്കു ശാന്തി ലഭിക്കുകയില്ല. ഈശ്വരാനുഗ്രഹം ആർക്കില്ലാതിരിക്കുന്നുവോ , ആർക്കു ഗുരുകടാക്ഷമില്ലയോ, ആർക്കു ചിത്തപ്രസാദമില്ലയോ അവർക്കേവർക്കും ശാന്തിയുണ്ടാവുന്നതല്ല. ചിത്തപ്രസാദം സിദ്ധിപ്പാനുള്ള സാധനങ്ങൾ പണ്ഡിതന്മാരാൽ പറയപ്പെട്ടിട്ടുണ്ട്. അവയെന്തെല്ലാമെന്നു പറയാം . ബ്രഹ്മചര്യം , അഹിംസ , ഭ്രതദയ, ആർജ്ജവം , വിഷയവസ്തുവിരക്തി , ശൌചം ഡംഭമില്ലായ്മ , സത്യം, മമത്വമില്ലായ്മ, സ്ഥൈര്യം , അഭിമാനമില്ലായ്മ, ഈശ്വരദ്ധ്യാനനിഷ്ഠ, ബ്രഹ്മജ്ഞന്മാരോടുള്ള സഹവാസം , ജ്ഞാനനിഷ്ഠത്വം, മാനത്തിൽ ആനാസക്തി , സുഖദുഃഖങ്ങളിൽ സമഭാവന , ഏകാന്തവാസസ്വഭാവം , മുമുക്ഷുത്വം , ഇവയംല്ലാം ആർക്കുണ്ടാകുന്നുവോ അവരുടെ ഹൃദയം നിർമ്മലമായി ഭവിക്കും . ഇവയില്ലെങ്കിൽ എത്രകാലമായാലും ആർക്കും ചിത്തപ്രസാദമുണ്ടാവുന്നതുമല്ല.

ശിഷ്യൻ - ബ്രഹ്മചര്യം , മുതലായ ലക്ഷണങ്ങളെ പറഞ്ഞുവല്ലോ .

 അവയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ?

ഗുരു- സ്മരണംദർശനംസ്രീണാംഗുണകർമ്മാനുകീർത്തനം

  സമീചീനത്വധീനസ്താസുപ്രീതിഃസംഭാഷണംമിഥഃ

 സഹവാസശ്ചസംസർഗ്ഗോപ്യഷ്ടധാമൈഥുനംവിദുഃ

 ഏതദ്വിലക്ഷണംബ്രഹ്മചര്യംചിത്തപ്രസാദകം

 ഇവയില്ലായ്മയാകുന്ന ബ്രഹ്മചര്യം സർവ്വഭൂതങ്ങളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/23&oldid=207128" എന്ന താളിൽനിന്ന് ശേഖരിച്ചത്