താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വസിദ്ധാന്തവേദാന്തസാരസംഗ്രഹം



                പൂമാനജാതനിർവ്വേദോദേഹബന്ധംജിഹാസിതും
                  നഹിശക്നോതിനിർവ്വേദോബന്ധഭേദോമഹാനസൌ.

 ഏതൊരു പുരുഷനും വൈരാഗ്യമുണ്ടായില്ലെങ്കിൽ ദേഹബന്ധത്തെ ത്യജിക്കുവാൻ ശക്തനായി ഭവിക്കുന്നുല്ല. വൈരാഗ്യമെന്നതു ബന്ധമോചനത്തിന്നു മുഖ്യമായൊരു സാധനമാകുന്നു .

  അനി മുന്നാം സാധനമായ ശമാദിഷൾക്കത്തെ പറയാം . ശമം ,ദമം , തിതിക്ഷാ, ഉപരതി , ശ്രദ്ധ , സമാധാനം എന്നിങ്ങനെ ആറാകുന്നു ശമാദിഷൾകമെന്നു പറയപ്പെടുന്നത് .

ശിഷ്യൻ:- ശമമെന്നാലെന്ത് ?

ഗുരു-: ഏകവൃത്യൈവമനസഃസ്വലക്ഷ്യെനിയതസ്ഥിതിഃ  ശമഇത്യുച്യതേസദ്ഭിഃശമലക്ഷണവേദിഭിഃ

  മനസ്സിലുണ്ടാവുന്ന ദുർവ്വികാരങ്ങളടങ്ങി ലക്ഷ്യവസ്തുവിൽ

നിത്യവും ഏകാഗ്രമായിസ്ഥിതിചെയ്യുന്നതുതന്നെ ശമലക്ഷണജ്ഞന്മാരായ സത്തുക്കളാൽ ശമമെന്നുപറയപ്പെടുന്നത് .ഈ ശമംതന്നെ ഉത്തമമെന്നും , മദ്ധ്യമമെന്നും , അധമമെന്നും മൂന്നു വിധമായി പറയപ്പെട്ടിരിക്കുന്നു .

 
    സ്വവികാരംപരിത്യജ്യവസ്തുമാത്രതയാസ്ഥിതിഃ
      മനസഃസോത്തമശാന്തിർവ്വാർണലക്ഷണം.

മനസ്സ് സങ്കല്പവികല്പരൂപങ്ങളായ വികാരങ്ങളെ ത്യജിച്ച് ലക്ഷ്യവസ്തുമാത്രമായി സ്ഥിതിചെയ്യുന്ന അവസ്ഥയാകുന്നു ബ്രഹ്മനിർവ്വാണലക്ഷണയായ ഉത്തമശാന്തിയെന്നു പറയപ്പെടുന്നത്. മനസ്സുകൊണ്ടു പ്രത്യഗാത്മചിഹ്നത്തെ സദാ അനുസന്ധാനം ചെയ്തുകൊണ്ടിരിക്കുന്നതാകുന്നു ശുദ്ധസത്വലക്ഷണയായ മദ്ധ്യമശാന്തിയെന്നു പറയപ്പെടുന്നത്. മനസ്സു വിഷയവ്യാപാരത്തിൽനിന്നു പിന്തിരിഞ്ഞ് ശ്രവണമനനാദികൾ ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയെ മലിനസത്വലക്ഷണയായ അധമശാന്തിയെന്നു പറയുന്നു. ഈ ശമത്തിനു പൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/22&oldid=207126" എന്ന താളിൽനിന്ന് ശേഖരിച്ചത്