താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദന്തസിദ്ധാന്തസാരസംഗ്രഹം

മുളയുണ്ടാവാത്തതുപോലെ സങ്കല്പം നശിച്ചാൽ കാമവും ഉണ്ടാകുന്നതല്ല. നകോപികസമ്യക്തധിയംവിനൈവ

        "ഭോഗ്യംനരഃകാമയിതുംസമർത്ഥഃ
         യതസ്തതഃകാമജയേപശ്ചരേതാം
         സമ്യക്ത്വബുദ്ധിംവിഷഃയേനിഫന്യാൽ."

ജീവികൾ സുഖമുണ്ടെന്നുള്ളബുദ്ധികൊണ്ടാണ് ഭോഗ്യവസ്തുക്കളെ കാമിക്കുന്നത്. അതിൽ സുഖമില്ലെന്നുള്ള ബുദ്ധിവന്നാൽ ആരും അവയെ ഭ്രമിപ്പിക്കാറില്ല. വിഷയവസ്തുക്കളിൽ സുഖബുദ്ധി എത്രകാലം നിലനില്ക്കുന്നുവോ അത്രകാലം ജീവികൾക്ക് കാമനെ ജയിപ്പാനും കഴിയുന്നതല്ല.അതുകൊണ്ടാണ് കാമനെ ജയിക്കണമെന്നാഗ്രഹിക്കുന്നവർ ഭോഗ്യവസ്തുക്കളിലുള്ള രമ്യബുദ്ധിയെ തീരെ ത്യജിക്കേണ്ടതാകുന്നു. വിഷയവസ്തുക്കളിലുള്ള സുഖസങ്കല്പത്തെ ത്യജിക്കുവാൻ രണ്ടുപായങ്ങളുണ്ട്. ഒന്ന് വിഷയവസ്തുക്കളുടെ യഥാർത്ഥചിന്തനവും ,മറ്റൊന്ന് അവയുടെ അനർത്ഥചിന്തനവും ആകുന്നു. മാണിക്യരത്നത്തെ കല്ലാണെന്ന് വിചാരിക്കുന്നവർക്ക് അതു നല്ലതാണെന്നു തോന്നുകയില്ല.അതിനെ ലഭിക്കണമെന്ന് തോന്നുകയില്ല.

ശിഷ്യൻ :- ധനത്തിന്റെ ദോഷലക്ഷണങ്ങൾ എന്തെല്ലാമാണ്.?

ഗുരു:-ധനംഭയനിബന്ധനംസതതദുഃഖസംവർദ്ധനം

 പ്രചണ്ഡതരകർദ്ദനംസ്ഫടിതബന്ധുസംവർദ്ധനം

 വിശിഷ്ടഗുണബാധനംകൃപണധീസമാരാധനം

 നമുക്തിഗതിസാധനംഭവതിനാപിഹൃച്ഛോധനം

 രാജ്ഞോഭയംഃചായഭയംപ്രമോദാൽ

 ഭയംതഥാജ്ഞായതിചവസ്തുത

 ധനംഭയഗ്രസ്തമനർത്ഥമൂലം

 യതഃസതാംനൈവസൂഖായകല്പതേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/16&oldid=207120" എന്ന താളിൽനിന്ന് ശേഖരിച്ചത്