Jump to content

താൾ:Sarada.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം അച്ചടിപ്പിന്റെ
പീഠിക

ലയാളഭാഷയിൽ നോവൽമാതൃകയിൽ ഉള്ള പുസ്തകങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ കാലം ഞാൻ രണ്ടാമതായി ഈ വിധം പുസ്തകം എഴുതി പ്രസിദ്ധം ചെയ്യുന്നതിനെപ്പറ്റി വിശേഷവിധിയായി എനിക്കു് ഒന്നും പറവാനില്ല.

ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായിട്ടാണു് പ്രസിദ്ധപ്പെടുത്തുവാൻ നിശ്ചയിച്ചതു്. രണ്ടാംഭാഗവും മൂന്നാംഭാഗവും ഈ ഇംഗ്ലീഷ് സംവത്സരം അവസാനിക്കുന്നതിനു മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തുവാൻ തരമാവുമെന്നു് തോന്നുന്നു.

ഇംഗ്ലീഷ് നോവലുകൾ വളരെ വായിച്ചു് ഈ മാതിരി പുസ്തകങ്ങളുടെ ഗുണദോഷങ്ങളെ സൂക്ഷ്മമായി ഗ്രഹിപ്പാൻ വിദഗ്ദ്ധത ഉള്ള എന്റെ സ്നേഹിതൻ ഈ ഭാഗം അച്ചടിക്കുന്ന കാലം അതിനെ വായിപ്പാൻ ഇടവരികയും അടിച്ചു തീർന്നേടത്തോളം അദ്ധ്യായങ്ങൾ പുസ്തകത്തിന്റെ ഒന്നാമത്തെ ഭാഗമാക്കി ഉടനെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു തീർച്ചയായി അഭിപ്രായപ്പെടുകയും ചെയ്തതിനാൽ ഈ പുസ്തകത്തെ ഇങ്ങിനെ മൂന്നു ഭാഗങ്ങളാക്കി വിഭജിച്ചു പ്രസിദ്ധപ്പെടുത്തുന്നതാകുന്നു.


കോഴിക്കോടു്,
1892 ആഗസ്റ്റ് 16-ാനു
ഒ. ചന്തുമേനോൻ
"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/2&oldid=169822" എന്ന താളിൽനിന്ന് ശേഖരിച്ചത്