താൾ:Sarada.djvu/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താന്താങ്ങൾ എത്ര ദ്രവ്യം സമ്പാദിച്ചോ എന്നു കണക്കാക്കുകയാണീ മനുഷ്യന്റെ ഒരു ജീവിതകാലത്തു് എന്തൊക്കെ മുതലുകൾ സമ്പാദിച്ചു കൂട്ടുവാൻ കഴിയുമോ അതൊക്കെ സമ്പാദിച്ചു വെച്ചിടാത്ത മനസ്സു് കേവലം അവഗണനീയമായ നരകകൂപത്തിലേക്കു ചെന്നു ചാടുന്നതു്. ഒരു രാജാവു മുതൽക്കു പിപീലികാപര്യന്തമുള്ള മംഗളവസ്തുക്കളെ പരിശോധിച്ചു നോക്കിയാൽ ഓരോ ശരീരത്തിനോ ജന്തുവിന്നോ ആവശ്യപ്രകാരമുള്ളവയും അനാവശ്യമായുള്ളവയും സഹർത്ഥ നിവൃത്തിയിൽ തന്നെ കാംക്ഷിയായിക്കൊണ്ടു് ഈ സകല ചരവസ്തുക്കളേയും പ്രത്യേകം താന്തന്നെ വേറെ പ്രകാരത്തിൽ ബന്ധിതനായിട്ടില്ലെങ്കിൽ കാണപ്പെടും. ഇങ്ങനെയുള്ള ഒരു നിബന്ധനയെ അല്പം ചില മഹത്തുക്കൾ മാത്രമെ അനുഷ്ഠിച്ചു വരുന്നുള്ളു. ഇതിൽ പ്രഥമ ഗണനീയനാണു താങ്കളെന്നു ഞാൻ അത്യാഹ്ലാദത്തോടുകൂടി ഇവിടെ പറയുന്നു. ഇങ്ങനെ ഒരു ബന്ധു ഞങ്ങൾക്ക് ഈ സമയം ഉണ്ടായി വന്നതു ഞങ്ങളുടെ പരമഭാഗ്യമാണെന്നു ഞങ്ങൾ കരുതുന്നു. ഇവിടുന്നു് അതിഭാഗ്യവാനായും അതിമാനിയായും ഇരുന്ന കൃഷ്ണവാരിയരുടെ മകനാകുന്നു. കൃഷ്ണവാരിയർ യാതൊരു കാര്യത്തിലും കളവു പറഞ്ഞതായി ഒരേടത്തും ഒരുത്തനും പറയുകയില്ല. ഇതുപോലെ ഒരു വിദ്വാന്മണിയായ വ്യുല്പന്നനെ കാണാൻ വളരെ പ്രയാസമാണു്. എത്രയോ മഹാന്മാരായ ജനങ്ങൾക്ക് അവിരതം തന്റെ കൃതികളിലുള്ള രസത്തെ ജനിപ്പിച്ചും വിശേഷമായ ഉപദേശങ്ങൾ കൊടുത്തിട്ടും മറ്റും തന്റെ ജീവിതകാലം മുഴുവൻ കഴിച്ചു. ഏതു സ്ഥിതിയിലും പദവിയിലും തന്നെ അദ്ദേഹത്തിനെ അറിവുള്ളവയും നേരിട്ടുകണ്ടറിവില്ലാതെയും ആയുള്ള പലേവിധ മനുഷ്യരും അദ്ദേഹത്തിന്റെ പേരിനെ എല്ലായ്പോഴും രക്ഷിച്ചുവരുന്നതു നോക്കുക. അദ്ദേഹം സമ്പാതിച്ചിട്ടുള്ള വസ്തുക്കളിൽ ഒരു ശതാംശം മാത്രമേ നിങ്ങൾക്കു കഴിവിനായി അദ്ദേഹം സൂക്ഷിച്ചിട്ടുള്ളൂ. സാധുക്കളുമായി അതിരഞ്ജനയായിരുന്നതിനാൽ സമ്പാതിച്ച മിക്കവാറും പണം അവരുടെ ഉപയോഗത്തിനായി താനെ യഥേഷ്ടം ചിലവു ചെയ്തു പോന്നു. ഇതു ഓർമ്മയില്ലെ? പിന്നെ താൻ മരിച്ചശേഷം ശേഷിച്ച വസ്തുക്കളെ പരിപാലിക്കേണ്ടതിന്നും തന്റെ കുടുംബങ്ങളെ രക്ഷിക്കേണ്ടതിനും അദ്ദേഹത്തിനു തന്റെ മനസ്സിന്നു ഏറ്റവും ബോദ്ധ്യമുള്ള ഒരാളായ താങ്കളെ സൃഷ്ടിച്ചു താങ്കളിൽ ഇതുകളെല്ലാം സമർപ്പിച്ചു അദ്ദേഹം സ്വർഗ്ഗപ്രാപ്തനാകുകയും ചെയ്തു. അദ്ദേഹം സമ്പാദിച്ചിട്ടുള്ള വസ്തുക്കളിലോ ദ്രവ്യത്തിലോ യാതൊരു നഷ്ടവുംകൂടാതെ താങ്കൾ അതിനെ പരിപാലിച്ചുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/179&oldid=169818" എന്ന താളിൽനിന്ന് ശേഖരിച്ചത്