താൾ:Sarada.djvu/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുത്തുവാൻ നമ്മളാൽ കഴിയുമോ എന്നു സംശയിക്കുന്നു. പക്ഷേ വേണമെങ്കിൽ കൈവശമുള്ള മുതൽകൂടി ഇല്ലെന്നു പറയേണ്ടിവരും എന്നു തോന്നുന്നു. അങ്ങിനെ പറയുന്നതായാൽ അന്നു നല്ല ലപിഡൻസ് കൊടുക്കേണ്ടി വരും. സാക്ഷി ഒന്ന് ഈ ശങ്കരമേനോൻ തന്നെ. പിന്നെ ഈ കുട്ടിയുടെ അച്ഛനും പറയാമല്ലൊ.

ശങ്കരമേനോൻ:- ഇത് എനിക്കു വളരെ ആശ്ചർയ്യമായിരിക്കുന്നു. ഞങ്ങൾ ഈ വ്യവഹാരത്തിൽ ഒരെടത്തും കളവു പറയുവാൻ ഉദ്ദേശിച്ചു വന്നവരല്ല. ന്യായമായ സങ്കടങ്ങളെ കോർട്ടിൽ ബോധിപ്പിച്ചു്, അതിൽനിന്നു് ഉത്തമമായ മാർഗ്ഗത്തിൽ നിവൃത്തി ലഭിക്കുമെങ്കിൽ അതിനെ കിട്ടുവാൻ ഉള്ള ഏക ഉദ്ദേശത്തിന്മേൽ വ്യവഹാരം കൊടുക്കുന്നതാണു്, അതിൽ ഒരു കളവായ വിവരം ഉണ്ടാക്കി, അതിന്മേൽ ഒരു വിധിയൊ, ജയമൊ കിട്ടേണമെന്നു് അശേഷം താല്പര്യമില്ലാത്തവരാണു്. കണ്ടമ്മാമനു് വ്യവഹാരത്തിന്റെ നോട്ടം പലേപ്രകാരത്തിലും സ്ഥിതിയിലും ഉള്ളതാണെന്നു സർവ്വസമ്മതമാണല്ലൊ. എന്നാൽ കളവുപറഞ്ഞിട്ടു ഒരേടത്തും ജയിക്കണമെന്നു ലേശം താല്പർയ്യം ഇല്ലാത്തവരാണു് ഞാനും എന്റെ യജമാനനും എന്നു നിശ്ശങ്കം പറയുന്നു.

രാഘവമേനോൻ കുറഞ്ഞൊരു മന്ദഹാസത്തോടുകൂടി ഒന്നും ഉരിയാടാതെ ഇരുന്നു.

ക:- (ശങ്കരമേനോനോടു്) നിങ്ങൾ വലിയ സാമർത്ഥ്യക്കാരനാണെന്നു തിരുമുല്പാടു പറഞ്ഞതു ശരിയായിരിക്കാം. എന്നാൽ വ്യവഹാരത്തിലെ ഓരോ പോയിന്റുകൾ സമാധാനിക്കുന്നതു് ഇങ്ങനെയായാൽ പോരാ. കാർയ്യം സൂക്ഷ്മത്തിൽ ശരിയായിട്ടുള്ളതാണെന്നു തന്നെ അഭിപ്രായപ്പെട്ടാലും ചില ചില സ്ഥലങ്ങളിൽ നേരിൽനിന്നു അല്പാല്പം ഭേദമായി കുറേശ്ശെ പറയേണ്ടിവരികയൊ ചെയ്യേണ്ടിവരികയൊ ആവശ്യമായിരിക്കും.

നേരേവാ നേരേപോ എന്നു തന്നെ ധ്യാനിക്കരുതു്. ഇതിലാണ് കുറെ വൈഷമ്യമുള്ളതു്. സിവിൽ വ്യവഹാരത്തിന്റെ ശിഷ്ട അറിഞ്ഞു പ്രവർത്തിക്കേണ്ടതു് അതിൽ ഏർപ്പെടുന്ന ആളുടെ പ്രവൃത്തിയായിരിക്കും. രാഘവമേനോൻ നുമ്മളോടു് ഇപ്പോൾ തുറന്ന ഒരു കാര്യത്തെക്കുറിച്ചു സംസാരിച്ചു. അതിനു സദുത്തരമായി ഞാനും ഏതാണ്ടു പറഞ്ഞു അല്ലെ? എന്താണു് ഇവിടുന്നു് ഒന്നും പറയാത്തതു് എന്നു രാഘവമേനോനോടു കണ്ടന്മേനോൻ ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/171&oldid=169810" എന്ന താളിൽനിന്ന് ശേഖരിച്ചത്