താൾ:Sanyasi 1933.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
- 5 -


താണ് ഈ പുസ്തകം. "ശബ്ദഭംഗി, ആശയവൈശിഷ്യം, അലങ്കാര ചാതുൎയ്യം" തുടങ്ങി മൂലഗ്രന്ഥത്തിന്നുള്ള ഗുണങ്ങളെല്ലാം ലേശംപോലും വിടാതെ വൈദ്യരവർകൾ "സന്യാസി"യിലും പ്രയോഗിച്ചിട്ടുണ്ടെന്നു മൂലംകൃതി വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണു. സന്ദർഭോചിതമായവിധം ചില സ്വാതന്ത്ര്യങ്ങൾ ഗ്രന്ഥകൎത്താവ് ഉപയോഗിച്ചിട്ടുള്ളത് ആശയത്തെ വിശദമാക്കുവാനും ചമൽക്കാരം കൂട്ടുവാനും പര്യാപ്തമായിട്ടുണ്ടെന്നു പറയാവുന്നതാണ്.

വിദേശഭാഷയിൽനിന്നു പദാനുപദ തർജ്ജമ ചെയ്കയെന്ന ഒരു പുതിയ പ്രസ്താനത്തേയാണു വൈദ്യരവർകൾ സ്വീകരിച്ചിട്ടുള്ളത്. ഈ പ്രവൃത്തി സാമാന്യം ക്ലേശസമ്മിശ്രമാണെങ്കിലും മലയാളഭാഷയുടെ പരിപൂർത്തിക്ക് ഈ പരിശ്രമവും ആവശ്യം തന്നെയാണ്.

നവീനവിദ്യാഭ്യാസം ആസ്തിക്യബോധത്തെ നശിപ്പിച്ചുകളയുവാൻ ഉപയുക്തമായി തീരുന്നുണ്ടെന്ന അപവാദത്തിന്നു ശക്തികൂടി വരുന്ന കാലമാണിത്. ആസ്തിക്യമാകുന്ന തറയില്ലാതെ സദാചാരം ഉറച്ചു നിൽക്കുന്നതുമല്ല. യുക്തിവാദം ചെയ്യുന്ന ലോകയതികന്മാരെപ്പോലുള്ളവർ എന്തു പറഞ്ഞാലും അഗോചരമായ ഒരു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/8&oldid=169728" എന്ന താളിൽനിന്ന് ശേഖരിച്ചത്