താൾ:Sanyasi 1933.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- 4 -


പ്പാൻ തുടങ്ങി. ഡംഭിന്നുവേണ്ടി അതിഥി സൽക്കാരം ചെയ്യുന്നവന്റെ കാഞ്ചനപാത്രം മോഷ്ടിപ്പാനും ആവശ്യത്തിലധികം ധനമുണ്ടായിട്ടും ലോഭിയായിതീർന്നവന്നു കാഞ്ചനപാത്രം സമ്മാനിച്ച് അവന്റെ ചിത്തത്തിൽ ധനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പിക്കുവാനും, ദൈവവിശ്വാസം ഉണ്ടായിരുന്നവന്നു ഒരു സന്താനമുണ്ടായപ്പോൾ ആ സന്താനത്തെ ചിന്തിച്ചു ദൈവത്തെ വിസ്മൃതിപഥത്തിൽ തള്ളാതെ കഴിപ്പാൻ അവന്റെ കുട്ടിയെ നശിപ്പിക്കുവാനും, യജമാനന്റെ ധനം മോഷ്ടിച്ചു ധനികനാവാൻ ഒരുങ്ങിയ ഭൃത്യനു മരണശിക്ഷ കൊടുപ്പാനും തപസ്വിയെ അനുഗ്രഹിപ്പാനും ആയി ദൈവകല്പനയാൽ ഭൂമിയിലേക്കു വന്ന ഒരു ദൈവദൂതനാണു താനെന്നും പറഞ്ഞു ആ ദിവ്യരൂപം മായുകയും ചെയ്തു. ഇതാണു ഈ കൃതിയുടെ കഥാസാരം.

ഗ്രന്ഥകാരനായ ഉണ്ണിപ്പാറൻ വൈദ്യരവർകൾ സാഹിത്യലോകത്തിൽ ഒരു സുപരിചിതനാണ്. "ജീവകാരുണ്യം" "സ്തവരത്നാകരം" "കവിതാമഞ്ജരി" "ശ്രീനാരായണസുദർശനം" തുടങ്ങിയ കൃതികളുടെ കർത്താവായ വൈദ്യരവർകൾ 'സന്യാസി' എന്ന പേരിൽ മേല്പറഞ്ഞ കൃതിയെ പാദാനുപാദമയി തർജ്ജമ ചെയ്ത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vicharam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/7&oldid=169727" എന്ന താളിൽനിന്ന് ശേഖരിച്ചത്