യുവാവ് ഈ തപസ്വിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ശിഷ്യനായി പിന്നാലെ കൂടുന്നു. ഈ രണ്ടുപേരും സന്ധ്യാസമയം ഒരു ധനികന്റെ കൊട്ടാരത്തിൽ
അഭയം പ്രാപിക്കുന്നു. അതിഥികളെ വേണ്ടവിധം ആ ധനികൻ സല്കരിച്ചു. തന്റെ പ്രാഭവം കാണിപ്പാൻ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ പീഠത്തിന്മേൽ ഒരു
കാഞ്ചനമദ്യപാത്രം അതിഥിസല്കാരത്തിനായി വെച്ചിരുന്നു. പിറ്റേന്ന് തപസ്വിയും ശിഷ്യനും മടങ്ങിപോകുമ്പോൾ, ശിഷ്യൻ ഈ കാഞ്ചനപ്പാത്രം കട്ടെടുത്തു വസ്ത്രത്തിനുള്ളിൽ ഒളിച്ചുവെച്ചു. തപസ്വി ഈ സ്വഭാവം കണ്ടെങ്കിലും കോപം കൊണ്ട് ഒന്നും മിണ്ടാതെ നടന്നു. അന്നു മദ്ധ്യാഹ്നത്തിനു വേറെയൊരു ദിക്കിൽ ഒരു ധനികന്റെ അരമനയിലാണ് ഇവർ അഭയം പ്രാപിച്ചത്. വലിയ കാറ്റും മഴയും, ഇടിയും മിന്നലുമൊക്കെ ഉണ്ടായിരുന്നിട്ടും ഈ ഭിക്ഷക്കാൎക്കു ലോഭിയായ ധനികന്റെ വീട്ടിനുള്ളിൽ കടന്നു കിട്ടുവാൻ പ്രയാസപ്പെട്ടു. അതിഥികളെ മനസ്സല്ലാമനസ്സോടെ സല്കരിച്ച് മഴ മാറിയപ്പോൾ തന്നെ അവരോട് പുറത്തേക്കു പോകുവാൻ ആ ധനികൻ കല്പിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ തന്റെ വശമുണ്ടായിരുന്ന കളവുമുതൽ_കാഞ്ചനപാത്രം_ആ പിശു
ക്കന്നു സമ്മാനിക്കുകയാണു ശിഷ്യൻ ചെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Piousekl എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |