ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക
ആംഗ്ലേയ പദ്യസാഹിത്യത്തിൽ ഉത്തമസ്ഥാനത്തെ അർഹിക്കുന്ന ഒരു ഖണ്ഡകൃതിയാണു തോമാസ്സ് പാർണലിന്റെ "ഹെർമിറ്റ്." ആസ്തിക്യബുദ്ധിയും സദാചാരബോധവും ഉണ്ടാക്കിത്തീർക്കുന്ന ഒരു ശ്രേഷ്ഠകവിതയായതുകൊണ്ട് ഇതിന്നു പാശ്ചാത്യരാജ്യങ്ങളിലെന്നല്ല ലോകമെങ്ങും, ഇംഗ്ലീഷുഭാഷാജ്ഞാനം ഉണ്ടായിട്ടുള്ളവരുടെയിടയിൽ, ഒരു പ്രത്യേകമായ പ്രശസ്തി സിദ്ധിച്ചിട്ടുണ്ട്. മലയാളഭാഷയിൽതന്നെ ഈ കൃതിയെ അനുകരണമായും മറ്റും പ്രസിദ്ധമാക്കീട്ടുണ്ട്.
യൗവ്വനം മുതൽ ഒരു പർവ്വതഗുഹയിൽ ഈശ്വരാരാധനയും പ്രാർത്ഥനയുമായി (പ്രാപഞ്ചികന്മാരുമായി യാതൊരു ബന്ധവുമില്ലാതെ) കഴിച്ചുകൂട്ടിയ ഒരു തപ
സ്വി "ഗ്രന്ഥം കഥിച്ചതും ഗ്രാമ്യന്മാർ ചൊൽവതും" തമ്മിലുള്ള വ്യത്യാസങ്ങളെ തന്നെത്താൻ കണ്ടറിയേണ്ടതിന്നായി ജനാധിവാസമുള്ള പ്രദേശങ്ങളിലേക്ക് ഇറ
ങ്ങി സഞ്ചരിപ്പാൻ നിശ്ചയിക്കുന്നു. സുന്ദരനായ ഒരു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vicharam എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |