പലവിധത്തിലുള്ള കീർത്തനങ്ങളും ഗാനങ്ങളുമായി നാല്പ്പത്തിയാറു കൃതികൾ അടങ്ങിയ ഈ പുസ്തകത്തിൻറെ ഗ്രന്ഥകർത്താവ് ശ്രീമാൻ വാലിപ്പറമ്പിൽ ഉണ്ണിപ്പാറൻ വൈദ്യർ അവർകൾ സാഹിത്യക്കളരിയിൽ ഒരുവിധം നല്ലപോലെ പയറ്റിയിട്ടുള്ള ഭക്തനും പൊതുകാര്യപ്രസക്തനുമാണ്. ഒന്നാം പതിപ്പ് മുഴുവൻ തീർന്നു; രണ്ടാം പതിപ്പ് ഇപ്പോൾ അച്ചടിക്കേണ്ടിവന്നതു പൊതുജനങ്ങൾ ശ്രീമാൻ വൈദ്യരുടെ പരിശ്രമത്തെ സഹൃദയം സ്വീകരിച്ചിട്ടുള്ളതിന്റെ ഒരു ലക്ഷണം തന്നെ ആയിരിക്കണം. ഈശ്വര ഭക്തന്മാർക്കും ഗുരുഭക്തന്മാർക്കും പഠിച്ചു ചൊല്ലുന്നതിനു ഉപകരിക്കുന്ന ഈ കൃതികൾ വൃത്തിയായി അച്ചടിച്ചു ആറണ വിലയ്ക്കു കൊടുക്കുവാൻ തയ്യാർ ചെയ്തിരിക്കുന്നു.
മി.വി.ഐ .ഉണ്ണിപ്പാറൻ വൈദ്യരുടെ സ്തവരത്നാകരത്തിന്റെ രണ്ടാം പതിപ്പാണിതു. ഈ പതിപ്പിൽ 16 ഗീതങ്ങളും ,ഹിന്ദു മംഗളവും വിശേഷാൽ ചേർത്തിട്ടുണ്ട്.***ഗാനങ്ങൾ സംഗീത ഗന്ധമില്ലാത്തവന്റെ തൂലികയിൽ നിന്നും ഗളിച്ചതാണെന്നു പാടിക്കേട്ടാൽ ആർക്കും തോന്നാത്ത വിധത്തിൽ രാഗതാളങ്ങൾ പിഴയ്ക്കാതെയും കർണ്ണ സുഖപ്രദങ്ങളായും കാണുന്നുണ്ട്. ഭജനം നടത്തുന്നവർക്ക് വിശേഷിച്ചും ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |