താൾ:Sanyasi 1933.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-20-


<poem> വങ്കത്തിൻ ധാതു രസവാദിധാതുവിൻ പങ്കമകുറ്റിയുരുക്കികൊൾവാൻ.       220

കല്ക്കരിതീയിട്ടതിന്റെ മുകളിലായ് കത്തിച്ചുതാൻ പൂടംവെക്കുന്നേരം,        221

ആർദ്രതയുണ്ടാക്കും ചൂടിനാലാലോഹം അത്യന്തം ശോഭിച്ചുകൊണ്ടീടുന്നു,        222

വെള്ളമായ് സങ്കലിതാകാരം വിട്ടതു വെള്ളിപോൽ കീഴോട്ടൊലിച്ചീടുന്നു."        223


'നമ്മുടെ ശാന്തൻ സുഹൃത്തേറെക്കാലമായ് നന്മയിൽതന്നെ വളർന്നുപോന്നു;        224

തല്പരംതൻ ചിത്തം ദൈവത്തിൽ നിന്നിട്ടു കെല്പോടും കൂട്ടി ഹരിച്ചിതൎദ്ധം;        225

വൃദ്ധദശതന്നിൽ പാഴിലാകുട്ടിക്കായ് ബുദ്ധിമുട്ടിത്തന്നെ ജീവിക്കയായ്;        226

ഇങ്ങിനെ പിന്നോക്കംപോന്നു വീണ്ടുമവൻ സംഗിപ്പിച്ചു പാദം ഭൂതലത്തിൻ.        227

എന്തുമാത്രം ദൂരം വാർദ്ധക്യാജ്ഞാനങ്ങൾ ചിന്തിക്ക, കഷ്ടം! വളർന്നുപോയി!        228

എന്നാലോ, സർവ്വേശൻ താതനെ രക്ഷിപ്പാൻ തന്നെ കുമാരനെത്താനെടുത്തും.        229

ഇപ്പോൾ നീയററന്യരെല്ലാമിളക്കത്താ- ലപ്പുത്രൻപോയെന്നുറച്ചിരിപ്പൂ        230

എന്നല്ലെനിക്കൊരു കല്പനയുമുണ്ടു ചെന്നുതൽകാരണശിക്ഷചെയ്യാൻ.       231Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nighil1990 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/30&oldid=169713" എന്ന താളിൽനിന്ന് ശേഖരിച്ചത്