<poem>
വിശ്വസൃഷ്ഠി ലോകം സൃഷ്ടിച്ചു ന്യായമായ്
വിശ്വാവകാശം താൻ കൈക്കൊള്ളുന്നു: 196
മന്നിലെങ്ങുമീശൻ സത്യഭരണത്തെ തന്നെത്താൻവെച്ചു പരിലസ്സിപ്പൂ. 197
എല്ലാംനിറഞ്ഞു നിഗുഢനായിത്തന്നെ കല്യാണവാരിധി വർത്തിക്കുന്നു; 198
നേരിട്ടു കാര്യം നടത്താതെ ഭൌതിക പ്പേരെഴും കൈകളാൽ കർമ്മം ചെയ് വോൻ. 199
അപ്രകാരം തത്വം മർത്ത്യനേത്രങ്ങളി ലപ്രമാഭാരം ഗ്രഹിച്ചുകൂടാ, 200
പാലകശക്തിമഹത്വം ലസിപ്പതു, സ്ഥൂലത്തിൽനിന്നതി ദൂരത്തല്ലോ! 201
നിങ്ങളുടെ മനഃസാക്ഷി സ്വതന്ത്രമാം. നിങ്ങളുടെ കർമ്മം സ്വീകാര്യവും. 202
ആസ്തിക്യം സംശയിപ്പോരോടെല്ലാമീശൻ നിസ്തർക്കം മേവുവാൻ കല്പിക്കുന്നു. 203
ഏതേതു സംഭവജാലങ്ങൾ നിന്നുടെ ചേതസ്സിലാശ്ചര്യം പെയ്യുംവണ്ണം, 204
കാണിച്ചതിലുംപരം ശങ്കചേർന്നേറെ കാണുവാനെങ്ങാനുമുണ്ടാകുമോ? 205
ഈ കർമ്മതത്വങ്ങളെന്നാൽ ഗ്രഹിച്ചുകൊ-- ണ്ടീശ്വരനീതിതൻ രീതിയോർക്ക; 206
സംശയം നിങ്ങൾക്കു തീരാത്തദിക്കിലും സത്യമുണ്ടെന്നു ധരിച്ചുകൊൾക. 207
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |