<poem>
സംഭ്രമം മൂലം നിഗൂഢബന്ധങ്ങളിൽ
സ്തംഭിച്ചു വാക്കൊന്നും തോന്നിയില്ല; 184
പിന്നീടുശാന്തമായ് മുൻസ്ഥിതിയിൽ തന്നെ വന്നുവശായിനിയമിചിത്തം. 185
എന്നാലീമൗനംപിൻകാലം സംഭേദിച്ചു സൗന്ദര്യകൂത്താകും ദേവദൂതൻ 186
(സംഗീതനാദത്തിൻ നൃത്തരംഗമായി സംഭവിച്ചദ്ദേഹത്തിന്റെ വാണി.) 187
"നിന്നുടെ പ്രാർഥനയും,സ്തുതിജാലവും, നിർദ്ദോഷമായുള്ള ജീവിതവും, 188
ദ്യോവിൽ സിംഹാസനത്തിൻ മുമ്പാകെവന്നു ഭാവുകസ്മാരകമായിരിപ്പു! 189
നമ്മുടെ തേജോമയമാകും രാജ്യത്തിൽ നിർമ്മായമീഭംഗി താൻ ജയിപ്പൂ! 190
തന്മഹസ്സിങ്ങോട്ടൊരുദേവദൂതനെ നിൻ മനം ശാന്തമാവാനയച്ചു, 191
ഈവിധം കൽപന കൈക്കൊണ്ടഞാനിങ്ങു മേവുന്നു വിണ്ടലം വിട്ടുതന്നെ. 192
അയ്യയ്യോ! ഹേ! മുട്ടുകുത്തിനിന്നീടൊല്ലെ!
പയ്യനിവനങ്ങക്കുള്ള തോഴൻ! 193
ഈശ്വരൻതന്റെ ഭരണത്തിൽകാണുന്ന ശാശ്വത തത്വം ഗ്രഹിക്കാമെന്നാൽ; 194
നിന്നുടെ സംശയമെല്ലാതും പോകട്ടെ നിന്നീടരുതവയങ്ങുമേലിൽ. 195
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |