<poem>
"നിന്ദ്യാ! ദുരാത്മാവേ!"യെന്നോതി; വാക്കുകൾ
പിന്നീടുരക്കുന്നതിന്നു മുമ്പേ, 172
സാമാന്യനല്ലാത്തക്കൂട്ടുകാരൻ താനേ സീമാതീതശ്രീയായ്, മൎത്ത്യനല്ല. 173
യൌവ്വന ശ്രീമുഖം ദിവ്യസൌമ്യംപൂണ്ടു നിർവ്യാജമങ്ങു പ്രകാശിച്ചപ്പോൾ; 174
അത്ഭുതം! പൂന്തുകിൽ ശുഭ്രമായ് ശോഭിച്ചു തൽപാദത്തോളം വളർന്നുവന്നു; 175
വൃത്തത്തിൽ ചാരുശിരസ്സിന്റെ ചുറ്റുമായ് പ്രത്യേകം രശ്മി നിറഞ്ഞുയന്നു; 176
ദിവ്യസുഗന്ധങ്ങൾ നീലച്ചുവപ്പെഴും ഭവ്യമരുത്തോടിടകലർന്നു; 177
അക്ഷിയിലപ്പകൽ കാലത്തു തന്നെയും പക്ഷങ്ങളിൻനിറം മിന്നിക്കണ്ടു; 178
വിസ്തൃതമായവൻ പിൻപുറത്തായ് പക്ഷ- പത്രങ്ങൾ ചാലേ തെളിഞ്ഞം കണ്ടു; 179
സ്വർഗ്ഗീയരൂപം വിളഞ്ഞു പ്രകാശിച്ചാൻ വീക്ഷണത്തിങ്കലവന്നു മുമ്പിൽ, 180
എന്നല്ലക്കാലം പരംജ്യോതിസ്സുതന്നെ നന്നായ്തെളിഞ്ഞങ്ങു കണ്ണിൽ കണ്ടു! 181
ഒന്നാമതുഗ്രമായ് സന്യാസിശ്രേഷ്ഠന്നു
വന്നൊരുകോപം ജ്വലിച്ചെങ്കിലും, 182
പെട്ടന്നു വിഭൂമമുണ്ടായി ബുദ്ധിയിൽ കിട്ടിയതില്ലൊന്നും ചെയ്തുകൊൾവാൻ: 183
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |