<poem>
ശക്തിയും, ദീഗർഘവുമുണ്ടതിനെങ്കിലും
ശുപ്തം പരിഷ്കാരം ചുറ്റുപാടും, 88
തൽപുരസ്വാമിസ്വഭാവങ്ങളാകുന്ന കെൽപേറും ദ്രോഹവും, ക്രൂരതയും, 89
നിർദ്ദയതാനും, പിശുക്കുമദ്ദേശത്തെ നിർജ്ജനമാക്കിച്ചമച്ചിരിപ്പു! 96
ലുബ്ധേശദ്വാരസമീപത്ത് ദാക്ഷിണ്യ-- ലുബ്ധിക്കാനന്യാശ്രയരടുക്കെ, 91
കോപിച്ചു പെട്ടെന്നു വീശിത്തടിച്ചുള്ളോ-- രാപൽകരമാം കൊടുങ്കാറ്റുണ്ടായ്; 92
മിന്നൽമിനുമിനെത്തുള്ളിച്ചു തുള്ളിച്ചു കന്നിടിക്കും മാരിയാരംഭിച്ച, 93
നേരേയവരുടെ ശീർഷോപരിയായി ഘോരംമുഴക്കുമിടികുടുങ്ങി. 94
അക്കവാടത്തിങ്കലേറ്റമവർമുട്ടി ഒക്കയുമങ്ങു വൃഥാവിലായി; 95
മാരുതൻതല്ലി വലച്ചവരെയേറ്റം ഘോരം മഴയിലവരലഞ്ഞു. 96
വീട്ടധിപനങ്ങൊടുക്കമുൾപ്പൂവിങ്കൽ പാട്ടിൽദ്ദയയേറും കാന്തിപൊങ്ങി; 97
(താനൊരതിഥിയെയൊന്നാമതായിട്ടു മാനിച്ചതക്കാലംതന്നെയല്ലോ!) 98
ഏറെക്കെരെകെരന്നോതുംകവാടത്തെ പാരംശ്രദ്ധിച്ചു തുറന്നു മെല്ലെ; 99
2 *
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |