<poem>
പ്രാതൽ മനോഹരഹാളിലലങ്കാര- ഭൂതമായ്തന്നെ വസിപ്പു മുമ്പേ; 64
സമ്പൽസമൃദ്ധം മധുമയം മാർദ്ദീകം പൊമ്പാത്രതേയുമലങ്കരിപ്പൂ! 65
ആയതൗദാര്യം കലരും യജമാനൻ ആയവണ്ണം ചൊന്നെടുപ്പിച്ചുതേ; 66
പിന്നീടു തുഷ്ടിയും നന്ദിയും കൈക്കൊണ്ടു തന്നെ പടിക്കൽ പിരിഞ്ഞവരും; 67
പാർക്കിൽ പ്രഭുവിന്നൊഴിഞ്ഞു വേറെയപ്പോ- ളാർക്കും വ്യസനിപ്പാനൊന്നുമില്ല; 68
കാഞ്ചൻപാത്രം കാണാഞ്ഞു തിരയാറായ്, കാരണം ചൊല്ലാ,മൊളിച്ചുതന്നെ 69
ആ യുവാവാകുമതിഥി വെച്ചീടിനാൻ പൂമോടിചിന്തും സുവർണ്ണപാത്രം. 70
യാതൊരു മാനുഷന്തന്നുടെ മാർഗ്ഗത്തിൽ
ആതപമേറ്റു നിവസിച്ചീടും, 71
മിന്നിത്തിളങ്ങുന്ന കാകോളാധീശനെ ചെന്നഹോ!പെട്ടെന്നു കണ്ടുവെന്നാൽ, 72
വേപമാനനായി നിന്നീടും, നോക്കീടു- മാപത്തടുത്തതിൽ നിന്നൊഴിവാൻ, 73
പിന്നെ നടന്നീടും ഗ്ലാനിയോടും കൂടി പിന്നെയും നോക്കീടും ഭീതിപൂർവ്വം; 74
ആയവൻപോലവേ, സന്യാസിഭീതനായ് മായമായ് കൈക്കൊണ്ടവസ്തു നേരേ, 75
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |