താൾ:Sangkalpakaanthi.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതി,കനകദീപമേ, നീ പഴിക്കായ്കിദം
മലിനതരമായൊരെൻസന്തപ്തജീവിതം!
ഇതിനൊരുപശാന്തി മറ്റെന്താണ,നുശയ-
ച്ചിതയിൽ മമചിത്തം ദഹിപ്പിപ്പതെന്നിയേ?
എവിടെ മമ പാതകം മൂടിവെയ്ക്കേണ്ടു ഞാ-
ന,വനിയഭയം തരുന്നില്ലൊരു ദിക്കിലും!

അയി കനകദീപികേ, ചഞ്ചലജ്ജ്വാലയാൽ
സ്വയമരികിലേക്കെന്നെ നീ വിളിക്കുന്നുവോ?
ശരി വരികയായിതാ, നിന്നടുത്തേക്കു ഞാ-
നൊരുനിമിഷമെന്നെ നീ കാത്തുനില്ക്കേണമേ!

ആഗസ്റ്റ് , 1935

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/46&oldid=169657" എന്ന താളിൽനിന്ന് ശേഖരിച്ചത്