ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമുദായമിത്രം.
൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.
പൂർവ്വ ചരിത്രം.
നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിന്റെ നിവൃത്തിമാർഗ്ഗം എന്താണെന്നും മറ്റുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ – എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാര്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മറ്റു ബ്രാഹ്മണർക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |