Jump to content

താൾ:Samudhaya mithram 1919.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
_ 2 _


ഞ്ചു കൊല്ലക്കാലമായി ഒരു പരദേശബ്രാഹ്മണന്നു പാടുള്ളേടത്തോളം അടുത്തു പെരുമാറി നമ്പൂതിരിമാരുടെ സ്വഭാവവും മനോഗതിയും അറിവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ ഫലമായി അവരുടെ ഉൽകൃഷ്ടഗുണങ്ങളിൽ വളരെ ബഹുമാനവും തല്ക്കാലസ്ഥിതിയിൽ അല്പം അനുതാപവുമാണ് എനിക്കുണ്ടായിട്ടുള്ളത്. ജീവിതയാത്രയിൽ ഇതരസമുദായങ്ങളെക്കാൾ ഇപ്പോഴും അവർ അധികം ക്ലേശിക്കുന്നുണ്ടെന്നു വിചാരിച്ചല്ല ഞാൻ അനുതപിക്കുന്നത്. അവരിൽ ലയിച്ചുകിടക്കുന്ന മഹത്തായ ശക്തിയെ അറിഞ്ഞുപയോഗപ്പെടുത്തിയാൽ എന്തെല്ലാം സാധിക്കാമായിരുന്നു. എന്നാൽ ഈ നിലയിൽ തന്നെ കുറെക്കാലം കൂടി കഴിഞ്ഞാൽ അവർ ശോച്യാവസ്ഥയിലകപ്പെട്ടേക്കാമെന്നുള്ള ഭയം എനിക്കില്ലെന്നില്ല.

സമുദായസംബന്ധമായി അനേകം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഭട്ടതിരിപ്പാട്ടിലെ ഈ പ്രബന്ധങ്ങൾ ചില ഗൃഹകാര്യങ്ങളെ മാത്രം ചൂണ്ടികാണിക്കുകയാണു ചെയ്യുന്നത്. എല്ലാ കാര്യങ്ങളും ഗൃഹത്തിൽനിന്നു തുടങ്ങുന്നതാണ് അധികം എളുപ്പം. അതുകൊണ്ടു ഗൃഹജീവിതത്തെസ്സംബന്ധിക്കുന്ന ഈ വിഷയങ്ങൾ പ്രത്യേകിച്ചും ശ്രദ്ധേയങ്ങളുമാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/6&oldid=154259" എന്ന താളിൽനിന്ന് ശേഖരിച്ചത്