Jump to content

താൾ:Samudhaya mithram 1919.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

49 ----


     എന്നാൽ പണ്ടത്തെപ്പോലെ ചുരുങ്ങിയ മട്ടി
ലും സ്വഭാവികമായി രൂതിയിലും ഈ വക കാര്യങ്ങൾ ഇക്കലത്തു 
നടത്തികൊണ്ടു പോവാൻ കുറെ പ്രയാസമായിട്ടുണ്ടെന്നുള്ളതിന്നു 
സംശയമില്ല. ജീവിതസമ്പ്രദായം നാടോടുകൂടി കീഴഃമൽ 
മറിഞ്ഞിരിക്കുന്നു. ആവശ്യത്തിലേക്കാൾ ആഡംരത്തിലാണു 
ജനങ്ങളുടെ ശ്രദ്ധ മുഴുവൻ പതിഞ്ഞുശായിട്ടുള്ളത്. അതിനാൽ 
വന്നുകൂടുന്ന ചിലവിന്ന ഒരു കാര്യം കണക്കുമില്ല, അതിഥിയുടെ 
ഒരു നേരത്തെ കാപ്പി നിവൃത്തിക്കേണ്ടതിന്നുതന്നെ വലുതായ 
ചിലവു ചെയ്യേണ്ടതായിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ടു 
പണ്ടത്തെ മാതിരിയിൽ സർവ്വസാധാരണമായ ലൌകികം 
ഇക്കാലത്തു നടത്തണമെങ്കിൽ കുറെ ബുദ്ധിമുട്ടുണ്ടെന്നുള്ളതിന്നു സംശയമില്ല എങ്കിലും നാം മനസ്സിരുത്തുന്നതായാൽ കുറെ ഒക്കെ ഭേദപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. അതിഥിസല്കാരം ഗൃഹകൃത്യങ്ങളിൽ ഒന്നാണല്ലൊ. അതുകൊണ്ടു കുടുംബഭരവാഹികളാണ് ഇതിൽ മുഖ്യമായി മനസ്സിലിരുത്തേണ്ടത്. വരവുചിലവുകളെ നല്ലവണ്ണം വ്യവസ്ഥപ്പെടുത്തി കൃത്യബോധത്തോടുകൂടി ഭരണം നടത്തുന്നതായാൽ കാലോചിതമായ വിധത്തിൽ ഇതിനെ ഒരുവിധം  നടത്തിക്കൊമ്ടുപോകാവുന്നതാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/57&oldid=169605" എന്ന താളിൽനിന്ന് ശേഖരിച്ചത്