ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48 ---
ഥിസല്കാരത്തിന്റെ ഉദ്ദേശം ത്യാഗമാണ്. ഇതി ന്റെ സാഫല്യമിരിക്കുന്നത് അവനവനു പ്രിയമുള്ള സാധനങ്ങളെ മനസ്സഴിഞ്ഞ് ഉപേക്ഷിക്കുന്നതിലാ ണ്. അല്ലാതെ മുഴുവൻ അതിഥിയുടെ അവസ്ഥയും യോഗ്യതയും നോക്കി ചെയുന്നതിലല്ല. സല്കാരം അതിഥിയുടെ അവസ്ഥക്കും യോഗ്യതക്കും അനുസരിച്ചു സാധിച്ചില്ലെങ്കിലും അതു ഗൃഹസ്ഥന്റെ അവസ്ഖക്ക് ഒട്ടും കുറവുകുടാത്തതും, ഏറ്റവും ഹൃദയപൂർവ്വമായിട്ടുള്ളതുമായിരുന്നാൽ അതുതന്നെയാണ് അതിഥിയുടെ സന്തോഷത്തിന്നും ഗൃഹസ്ഥന്റെ കൃതാർത്ഥതക്കും കാരണമായിട്ടുള്ളത്. ഭഗവാൻ ശ്രീകൃഷ്ണൻ ദുര്യോധനന്റെ ആഡംബരത്തോടുകൂടിയ ആതിഥ്യത്തെ ഉപേക്ഷിച്ച്, ദരിദ്രനായ വിദൂരന്റെ ക്ഷണമല്ലയോ സ്വീകരിച്ചത്. ശ്രീരാമൻ തന്റെ നവാസകാലത്തു മഹഷിമാർ ചെയ്ത ഫലമൂലാദികളെക്കൊണ്ടുള്ള മഹഷിമാർ ചെയ്ത ഫലമൂലാദികളെകൊണ്ടുള്ള സല്കാരത്തെ ഏറ്റവും തൃപ്തിയോടുകൂടിയല്ലയോ കൈക്കൊണ്ടത്. ഇതുകൊണ്ട്, അതിഥിയുടെ യോഗ്യതയോ ഗ്യത നോക്കി ചെയുവാൻ സാധിച്ചില്ലെങ്കിലും ഗൃഹസ്ഥന്റെ അവസ്ഥയനുസരിച്ച് ശ്രദ്ധയോടുകൂടി ചെയ്യുന്നതായാൽ യാതൊരു പോരായ്മയുമില്ലെന്നു തെളിയുന്നു. കറുത്ത മുഖവും വെളുത്ത ചോറുമായിട്ടു യാതൊരു ഫലവുമില്ല. ഭക്തിയാണു ഭുകരിക്കുള്ള മുഖ്യമായ രസം എന്നു പ്രസിദ്ധമാണല്ലോ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |