ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42 ----
ആശ്രയിച്ച്, അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം ശുശ്രു ഷിച്ച്, അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച ദേഹത്തിന്നു ദാർഢ്യവും, സ്വഭാവത്തിന്നു സ്ഥിര തയും, ബുദ്ധിക്കു വികാസവും സമ്പാദിക്കുകയാണു ശരിയായ ബ്രഹ്മചര്യം. ക്ഷീണിച്ചു കിടക്കുന്ന ന മ്മുടെ സമുദായത്തിന്നു വീര്യവും, ഓജസ്സും, ശക്തി യും ഉണ്ടാവണമെങ്കിൽ ബ്രഹ്മചര്യത്തെ വീണ്ടും നല്ല നിലയിൽ കൊണ്ടുവരികതന്നെ വേണം. ഈ ഒരു കാര്യം നമ്മുടെ പുതിയ പാറശാലതന്നെ ക യ്യേറ്റു വിജയകരമായ വിധത്തിൽ നിർവ്വഹിക്കുമെ ന്നു വിശ്വസിക്കുന്നു. ------------------------ ൩ . നമ്പൂതിരിമാരുടെ അതിഥിസൽക്കാരം -------- നാം സഹജീവികളോട് ആചരിക്കേണ്ട ധ ർമ്മങ്ങളിൽ വലരെ മുഖ്യമായ ഒന്നാകുന്നു അതിഥി സൽക്കാരം. ഹിന്തുക്കൾ പ്രാചീനകാലം മുതൽ ക്കേ ഇതിന്നു വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ജാതിമതഭേദം കൂടാതെ സകലർക്കും ഒരുപോലെ ആതിത്ഥ്യം ചെയ്തു സന്തോഷിപ്പിക്കുന്ന ഒരു രാജ്യ മാണു ഭാരതഖണ്ഡമെന്നു പണ്ടെക്കുപണ്ടേ ലോക പ്രസിദ്ധമാണ്. പ്രാചീന ഹിന്തുക്കൾ ഇതിനെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |