Jump to content

താൾ:Samudhaya mithram 1919.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്താവന.

അപരിചിതന്മാരുമായി ഇടപെടുന്നതിന്നു പരിചിതനായ ഒരു മദ്ധ്യസ്ഥൻ പരിചയപ്പെടുത്തീട്ടു വേണമെന്നുള്ള നിർബ്ബന്ധം നാട്ടുകാർക്കില്ല. അങ്ങിനെയൊരു നടവടി ഈയിടയിൽ തുടങ്ങീട്ടുണ്ടെങ്കിൽ തന്നെ, അവിഞ്ഞിക്കാട്ടു ഭവദാസൻഭട്ടതിരിപ്പാട്ടുന്ന് നമ്പൂതിരിമാർക്ക് അപരിചിതനൊ, ഞാൻ അദ്ദേഹത്തെ പരിചയപ്പെടുത്തുവാൻ തക്കവണ്ണം അധികപരിചിതനൊ അല്ല. നമ്പൂതിരിസമുദായത്തെസ്സംബന്ധിക്കുന്ന പ്രബന്ധങ്ങൾക്കു പ്രസ്ഥാവനയെഴുതുവാൻ എനിക്കെന്തവകാശമോ അർഹതയോ ആണുള്ളതെന്നു ഞാൻ ആദ്യം സംശയിച്ചു. ഭട്ടതിരിപ്പാട്ടുന്ന് എന്നോടാവശ്യപ്പെടുന്നതു തന്നെ എന്റെ അർഹതയ്ക്കു മതിയായ തെളിവാണെന്നു സമാധാനിച്ച് നമ്പൂതിരിസമുദായത്തെപ്പറ്റി പ്രത്യക്ഷമായി രണ്ടു വാക്കു പറവാനുള്ള സംരംഭത്തിൽ ഞാൻ ഇതിന്നൊരുങ്ങിയതാണ്.

നമ്പൂതിരിസമുദായത്തെപ്പറ്റി എനിക്കുള്ള അറിവ് എത്രയോ ശിഥിലമാകുന്നു. എന്നാൽ ഉള്ളേടത്തോളം അറിവു കേട്ടറിവോ പുസ്തകം വായിച്ചറിവോ ‘സർക്കീട്ടു’ പരിചയമൊ അല്ല. പതിന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/5&oldid=202719" എന്ന താളിൽനിന്ന് ശേഖരിച്ചത്