താൾ:Samudhaya mithram 1919.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-40-
ചകിയെപ്പോലെയായിത്തീരുകയും അതിലും വിശേഷമായ വട്ടങ്ങൾ കൂട്ടുവാൻ നിവൃത്തിയില്ലാതായിത്തീരുകയും ചെയ്യുന്നതു സ്വാഭാവികമാണല്ലോ!

ഇത്രയും പറഞ്ഞതുകൊണ്ടു ആചാരാനുഷ്ഠാനങ്ങൾക്കും,ആരോഗ്യത്തിന്നും തമ്മിൽ വളരെ സംബന്ധമുണ്ടെന്നും, അതുകൊണ്ട് ആരോഗ്യത്തെ നിലനിർത്താൻ വിചാരിക്കുന്നപക്ഷം ആചാരത്തെ സംരക്ഷിക്കുവാനാണ്‌ നാം ഒന്നാമതായി ശ്രമിക്കേണ്ടതെന്നും ഒരുവിധം വന്നുവല്ലോ. എന്നാൽ പൂർവ്വാചാരങ്ങൾ മുഴുവൻ കണ്ണടച്ചു വിശ്വസിച്ച് അനുഷ്ഠിച്ചുകൊള്ളണമെന്നാണ്‌ എന്റെ അഭിപ്രായമെന്ന് ആരും തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കുന്നു. നമ്മുടെ നടപടികളിലെല്ലാം ശരീരത്തെസ്സംബന്ധിച്ചും ചില തത്വങ്ങൾ അടങ്ങീട്ടുണ്ട്. ആവക തത്വങ്ങളെ ഒന്നും വിടാതെ കാലോചിതമയ വിധത്തിൽ ഇവയെ സംരക്ഷിക്കണമെന്നു മാത്രമാണ്‌ ഇവിടെ പറഞ്ഞതിന്റെ അർത്ഥം.

എന്നാൽ ഇന്നത്തെ ചെറുപ്പക്കാർ ഈവക സംഗതികൾ മനസ്സിലാക്കീട്ടുതന്നെ ഉണ്ടെന്നു തോന്നുന്നില്ല. നേരെത്തെ കുളി, തേവാരം, കുടുംബജോലി മുതലായ കൃത്യങ്ങൾ നടത്തുന്നതു കുറച്ചു പോരായ്കയാണോ എന്നുകൂടി ചിലർക്കു സംശയമുള്ളതുപോലെ തോന്നുന്നു. കാപ്പികുടിച്ചും, യോഗ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/48&oldid=169596" എന്ന താളിൽനിന്ന് ശേഖരിച്ചത്