-89-
ടിക്കണം ഇതൊക്കെയാണ് ഇന്നത്തെ ജീവിത കൃത്യങ്ങൾ. ഇതുകൊണ്ടൊക്കെ മനസ്സിന്നു തൃപ്തിയോ, ദേഹത്തിന്നു ബലമോ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ദേഹത്തിന്നും, ഇന്ദ്രിയങ്ങൾക്കും, മനസ്സിന്നും ഉള്ള ശക്തികളെല്ലാം ക്ഷയിച്ചു പോകയും ചെയ്യുന്നു. സൂക്ഷ്മത്തിൽ ഇപ്പോൾ നമ്മൾക്കു യാതൊരു സ്വശക്തിയുമില്ല. ഊണിന്നടിമ, ഉറക്കത്തിന്നടിമ, കാപ്പികുടിക്കടിമ ഇങ്ങിനെ സർവ്വത്തിന്നും അടിമതന്നെ. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല. ശീലത്തിന്റെ ഭേദം ഒന്നു മാത്രമാണ്. പണ്ടുള്ളവർ അദ്ധ്വാനിച്ചു കഷ്ടപ്പെട്ടും ശീലിച്ചു. അതിനാൽ അവർക്ക് എന്തു ക്ളേശവും സഹിക്കാറായി. ഇന്നുള്ളവർ സുഖമായി ശീലിച്ചു അതുകൊണ്ട് നമുക്ക് സങ്കടങ്ങളൊന്നും അശേഷം സഹിപ്പാൻ വയ്യാതാവുകയും ചെയ്തു. എന്നു തന്നെയല്ല, ബുദ്ധിമുട്ടി ശീലിച്ചതുകൊണ്ടു പണ്ടുള്ളവർക്ക് സുഖത്തിന്നുള്ള വഴി വളരെ സുലഭമായിരുന്നു. നേരെമരിച്ച് ഇന്നുള്ളവരുടെ മോഹവും പ്രയത്നവുമെല്ലാം സുഖത്തിനാണേങ്കിലും അതു കിട്ടുന്നത് വളരെ അപൂർവ്വമായും കലാശിച്ചു. ആഢംബരം ആവശ്യമായിത്തീർന്നാൽ പിന്നെ സുഖമെവിടെ? എന്നും സദ്യയായിട്ടാണ് ഭക്ഷണമെന്നിരിക്കട്ടെ; കുറെകഴിയുമ്പോൾ അതിലുള്ള പുതുമയും രുചിയുമെല്ലാം കുറഞ്ഞു കേവലം ഒരു അരോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |