-88-
വൈദികവിധിയും തമ്മിൽ യോജിപ്പിച്ചുകൊണ്ടാണ് ഏർപ്പെടുത്തീട്ടുള്ളത്. പ്രാതഃസ്നാനം കൊണ്ടു ദേഹശുദ്ധിയും മനഃപ്രസാദവുമുണ്ടാകുന്നു. ആദിത്യനമസ്കാരം ദേഹദാർഢ്യത്തേയും, സങ്കല്പശക്തിയെയും വർദ്ധിപ്പിക്കുന്നു. വ്രതോപവാസാദികൾ ഉദരശുദ്ധിയേയും, ഇന്ദ്രിയനിഗ്രഹത്തെയും ഉണ്ടാക്കിത്തീർക്കുന്നു. ഗുരുശുശ്രൂഷ, അതിഥിപൂജ എന്നിവയെല്ലാംസ്വാർത്ഥത്യാഗം, അദ്ധ്വാനശീലം മുതലായവയെ ഉണ്ടാക്കുന്നു. ഇങ്ങിനെ നോക്കുന്നതായാൽ നമ്മുടെ എല്ലാ കൃത്യങ്ങൾക്കും ശരീരത്തെ സംബന്ധിച്ചും, മനസ്സിനെ സംബന്ധിച്ചും വലുതായ പ്രേരണാശക്തി ഉണ്ടെന്നു കാണാം. നമ്മുടെ പൂർവ്വന്മാർ ഇവയെല്ലാം ശരിയായി അനുഷ്ഠിച്ചു പോന്നിരുന്നതിനാൽ അതിന്റെ ഫലമായി എത്രയെങ്കിലും ദേഹാദ്ധ്വാനം ചെയ്യുവാനും, എന്തു സങ്കടങ്ങളെയും സഹിപ്പാനും എന്നു വേണ്ട, ബാഹ്യമായും അഭ്യന്തരമായുമുള്ള് അ സകല പ്രകൃതികളെയും എതിർത്തുജയിപ്പാനുള്ള ശക്തി അവർക്ക് സ്വതസിദ്ധമായി തീർന്നതിൽ അത്ഭുതപ്പെടുവാനില്ല.
എന്നാൽ ഇപ്പോഴോ, നമുക്ക് ഈ വക ആചാരാനുഷ്ഠാനങ്ങളിൽ ശ്രദ്ധ വളരെ കുറഞ്ഞിരിക്കുന്നു. വിഷയസുഖമാണ് നമ്മെ ബലമായി ആകർഷിക്കുന്നത്. സുഖമായി ഉണ്ണണം, ഉറങ്ങണം, മുറുക്കണം, വെടി പറയണം, എപ്പോഴും കാപ്പി കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |