ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 85 ---
൨. നമ്പൂതിരിമാരുടെ ആചാരനിഷ്ഠയും, ആരോഗ്യവും. -------
ആരോഗ്യമാണ് ഒരു സമുദായത്തിന്റെ ജീ വൻ. വിദ്യാഭ്യാസം, ധനസമ്പാദനം, മറ്റു സമു ദായകാര്യങ്ങൾ ഇവയെല്ലാം ആ സമുദായത്തി ന്റെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. വീർയ്യവും ഓജസ്സുമെല്ലാം ക്ഷയിച്ച കേവലം മൃത പ്രായമായ ഒരുസമുദായത്തെക്കൊണ്ടുലോകത്തിൽ എന്തൊരു കാര്യമാണ് ചെയ്യുവാൻ കഴിയുന്ന ത് ? അതുകൊണ്ടു സാമുദായികകാര്യങ്ങളിൽ മ റ്റെല്ലാം സംഗതികളേക്കാൽ ആരോഗ്യത്തിന്നാണു പ്രാധാന്യം കൊടുക്കേണ്ടത് എന്നതിന്നു സംശയ മില്ല. മുൻകാലങ്ങളിൽ നമ്പൂതിരിമാർ ഇന്നത്തേക്കാൽ വലരെ അധികം ആരോഗ്യമുള്ളവരായിരുന്നു. ദേഹാദ്ധ്വാനം ചെയ്യുന്നതിന്നും, മനഃക്ലേശം സഹിക്കുന്നതിന്നും അവർക്കു യാതൊരു പ്രയാസവും മുണ്ടായിരുന്നില്ല. ദേഹണ്ണം, പരികർമ്മം,
ശാന്തി എന്നിങ്ങനെ അധികമായ ദേഹാദ്ധ്വാനം വേണ്ടിവരുന്ന പ്രവൃത്തികളെല്ലാം പണ്ടു നമ്പൂതിരിമാർ തന്നെയാണ് ചെയ്തു പോന്നിരുന്നത്. പട്ടന്മാരേയും എമ്പ്രാന്തിരിമാരേയും മറ്റും ആശ്രയിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. നാല
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |