താൾ:Samudhaya mithram 1919.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-33-

രിക്കലും ബാധിച്ചു പോകരുതു്.അങ്ങിനെ വന്നുപോയാൽ അതു 'എലിയെക്കൊല്ലാനില്ലം ചുടുന്ന'മാതിരിയായിത്തീരുമെന്നു പ്രത്യേകം ഓൎമ്മവെക്കണം.വിദ്യാഭ്യാസത്തിന്റെ രീതിയെ അനുസരിച്ചാണു ഒരു ജനസമുദായത്തിന്റെ ഗുണദോഷങ്ങളെല്ലാം ഇരിക്കുന്നതെന്നും,അതിന്റെ രീതി നന്നായാൽ സമുദായത്തിന്നു ഗുണവും, ചീത്തയാൽ ദോഷവുമാണു ഫലമെന്നും പറയേണ്ടതില്ലല്ലൊ. ഇപ്പോഴത്തെ ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായം തന്നെ ഇതിന്നുദാഹരണമാണു.പാശ്ചാത്യവിദ്യാഭ്യാസസമ്പ്രദായത്തെ ഒന്നായി പകൎത്തെടുക്കുക നിമിത്തം ഇന്ത്യക്കു വലിയ ദോഷം തട്ടീട്ടുണ്ടെന്നുള്ള അഭിപ്രായം ഇന്ത്യക്കാരായ പല മഹാന്മാരിൽനിന്നും ഇപ്പോൾ പുറപ്പെട്ടുതുടങ്ങിയിരിക്കുന്നു.ഇതിന്റെ ഫലമായിട്ടാണല്ലൊ ഹിന്തു കോളേജ്, ഗുരുകുലവിദ്യാലയം, ശാന്തിനികേതനം മുതലായ സ്ഥാപനങ്ങൾ ഉണ്ടായിട്ടുള്ളതു്. അതുകൊണ്ടു നമ്പൂതിരിമാരുടെ വിദ്യാഭ്യാസസമ്പ്രദായം ഒരിക്കലും അവരുടെ പഴയ ജീവിതമാതൃകക്കു വിരോധമായി വരരുതെന്നു പിന്നെയും പിന്നെയും ഞാൻ ഇവിടെ ബലമായി പറഞ്ഞുകൊള്ളുന്നു. ഇംഗ്ലീഷുവിദ്യാഭ്യാസവും പാശ്ചാത്യപരിഷ്കാരവുമെല്ലാം കാലം കൊണ്ടു ആവശ്യം തന്നെ. പക്ഷെ അതു താൽക്കാലികമായ സുഖത്തേയും,സൗകൎയ്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/41&oldid=169589" എന്ന താളിൽനിന്ന് ശേഖരിച്ചത്