ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24 ---
മ്പതിന്നു ഈയൊരു ഭാ,യുടെ സഹായം ഒഴിച്ചുകൂ ടാത്തതാകുന്നു. അതിനാൽ നമ്പൂതിരിമാർ വേദം, സംസ്കൃതം മുതലായതു പഠിക്കുന്നതിൽ ഒരിക്കലും ഉ ദാസീനത കാണിക്കാൻ പാടുള്ളതല്ല. എന്നാൽ ഇപ്പോഴത്തെസമ്പ്രദായത്തിൽ തത്തകൾസംസാരി ക്കുംപോലുല്ള വിദ്യാഭ്യാസംകൊണ്ടു വലിയ പ്രയോ ജനമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. വേദം പഠിക്കുന്നതു അർത്ഥത്തോടുകൂടിത്തന്നെ ആയിരിക്ക ണം. ശാസ്ത്രങ്ങൾ പഠിക്കുമ്പോൾ അതിലെ തത്വ ങ്ങൾ ഗ്രഹിക്കണം ബുദ്ധിസംസ്കാരമാമു വിദ്യാ ഭ്യാസത്തിന്റെ ഉദ്ദേശമെങ്കിൽ അതു വെറും കാ ണാപ്പാഠംകൊണ്ടാ, റാദകോലാഹലംകൊണ്ടോ ഒരിക്കലും സാധിക്കുന്നതല്ലെന്നു പരയേണ്ടതില്ല ല്ലൊ. അതുകൊണ്ടു വേദം, സംസ്കതം മുതലായ വയുടെ അഭ്യാസകാര്യത്തിൽ ഇപ്പോഴത്തെ സമ്പ്ര ദായം വിട്ടു ഇങ്ങിനെ ചില പരിഷ്കാരങ്ങൾകൂടി വ രുത്തേണ്ടതാണെന്നു ഇപ്പോൾ പല യോഗ്യന്മാർക്കും അഭിപ്രായമുള്ളതോടുകൂടി ഞാനും യോജിച്ചു കൊള്ളുന്നു. മലയാളഭാഷയുടെ കാര്യവും ഊ അവസര ത്തിൽ വിസ്തരിക്കാൻ പാടുള്ളതല്ല. മറ്റു ഭാഷക ളിൽ എത്രതന്നെ പഛിപ്പും പാണ്ഡിത്യവുമുണ്ടായാ ലും അവയെല്ലാം നാം മാതൃഭാഷ വഴിക്കാണ് വി ചാരിച്ചും, സംസാരിച്ചും, എഴുതിയും മറ്റും സാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |