താൾ:Samudhaya mithram 1919.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28----

          ഇങ്ങിനെ എല്ലാംകൊണ്ടും ആദരിക്കേണ്ടതും,
എല്ലാവരും ആദരിച്ചുപോരുന്നതുമായ ഒരു ഭാഷ നമ്പൂതിരിമാർക്കു
മാത്രം ആവിശ്യമില്ലെന്നും ശഠിക്കുന്നതാണെങ്കിൽ, ഇവിടെ ഒരാൾ
പരഞ്ഞപ്രകാരം കേരളത്തിൽ അവർക്കുള്ള അവകാസബാദ്ധ്യത
കലൊക്കെ വിറ്റു വല്ല കാട്ടിലോ ദ്വീപുകളിലോ പോയി താമസിക്കുകയാണു നല്ലത്. പക്ഷെ വിഷയഭോഗച്ഛ അവരെ അതിന്നു അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടു ഇനിയെങ്കിലും ഈവക മർക്കടമുഷ്ടിയെല്ലാം വിട്ടു കലോചിതമായ 

പരിഷ്കാരങ്ങളിൽഏർപ്പെടാതിരുന്നാൽഅവർക്കുകേരളത്തിലുണ്ടായിരുന്ന പൂജ്യതയെല്ലാം കേവലം പൂജ്യമായിത്തന്നെ കലാശിക്കുമെന്നതിന്നു സംശയമില്ല.

     എന്നാൽ ഈ പ്രകൃതത്തിൽ സംസ്കൃതവിദ്യാസത്തെ ഒരിക്കലും നമ്പൂതിരിമാർ നിസ്സാരമാക്കി തള്ളരുതെന്നുള്ള സംഗതി കൂടി പ്രത്യേകം പ്രസ്താവിച്ചുകൊള്ളുന്നു. ഒന്നാമത് അതാണ് അവരുടെ കലധർമ്മം. രണ്ടാമതു മതം, സാഹിത്യം എന്നീ വിഷയങ്ങൾ ഇത്ര ഉന്നതനിലയിൽ എത്തീട്ടുള്ള ഭാഷ ഇന്നു ലോകത്തിൽ വേറെ ഇല്ലെന്നും തന്നെ പറയാം. പിന്നെ ഹിന്തുക്കളുടെ പുരാതന മാഹാത്മ്യം, പ്രാചീനചരിത്രം എന്നിവയെ അറയുകയോ അതിനെ പുനർജ്ജീവിപ്പിക്കുകയോ ചെയ്യു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/31&oldid=169579" എന്ന താളിൽനിന്ന് ശേഖരിച്ചത്