താൾ:Samudhaya mithram 1919.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-19-

തിൽ വ്യസനിക്കുന്നു. പണ്ടത്തെ കുടുംബ സമ്പ്രദായത്തിൽ സ്വാൎത്ഥപരിത്യാഗമാണ്‌ വിളയാടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനത്ത് തൃന്നാഥൎത്ഥത്തിന്റെ അധികാരം ബലപ്പെട്ടിരിക്കുന്നു. കാരണവന്മാർ കൂട്ടു സ്വത്തിനെ സ്വാൎത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ ആക്ഷേപിക്കുന്ന അനന്തരവന്മാരുടെ ഉദ്ദേശവും കേവലം സ്വാൎത്ഥലാഭം തന്നെ. ഇതു നിമിത്തം അനാവശ്യമായ ചിലവുകളും കൂട്ടുസ്വത്തിന്നു വലുതായ നാശവും വന്നു. കുടുംബസ്ഥിതി തന്നെ ഇങ്ങിനെയിരിക്കെ സമുദായസ്ഥിതിയേയൊ, ആചാരപരിഷ്കാരത്തെയോ കുറിച്ചു വിശേഷിച്ചു പറയേണമെന്നില്ല. നമ്പൂതിരിമാരുടെ പണ്ടത്തെ പരിശുദ്ധമായ ജീവിത സമ്പ്രദായം പോയി അത് ഇന്നു എത്രയോ മലിനമായിത്തീർന്നിരിക്കുന്നുവെന്നു മാത്രം ചുരുക്കത്തിൽ ധരിച്ചാൽ മതിയാകും.

ഇതിന്നുള്ള കാരണങ്ങൾ

ഇനി ഇതിനുള്ള കാരണങ്ങളെക്കുറിച്ച് അല്പമൊന്ന് ആലോചിക്കാം. കാരണങ്ങൾ ഓരോന്നായി പറയുന്നതായാൽ വളരെയൊക്കെ പറയുവാനുണ്ടാകാമെങ്കിലും അവയെല്ലാം ചുരുക്കി ഒരൊറ്റ വാക്കുകൊണ്ടു പറയുന്നതായാൽ കാലോചിതമായി പ്രവൎത്തിക്കുന്നതിലുള്ള വൈമുഖ്യം ഒന്നു മാത്രമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/27&oldid=169575" എന്ന താളിൽനിന്ന് ശേഖരിച്ചത്