-13-
ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകര്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തർക്കങ്ങളോ അന്തഃഛിദ്രങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ അന്യോന്യം വളരെ സ്നേഹിച്ചും, സഹായിച്ചും രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തിരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേറ്റാതിരുന്നാൽ അതു വലിയ സമുദായ വിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിന്റെ പുറമെ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതു സ്ഥാപനങ്ങളും വേരെ ഒരു പ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |