Jump to content

താൾ:Samudhaya mithram 1919.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-12-

ധികാരം കാരണവർക്കുമാത്രമുള്ളതാണ്‌. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ്‌ ഏർപ്പെട്ടിരുന്നത്. അവർക്കു ഗുരുദക്ഷിണയായും മറ്റും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തർജ്ജനങ്ങളുടെ ധർമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്‌. പാതിവ്രത്യം വളരെ നിഷ്കർഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചുകൊടുക്കണമെന്നുള്ള നിർബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹം കൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണ മെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പര സഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.

സമുദായസ്ഥിതി

ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കർമ്മ ഭേദങ്ങളെ അടിസ്ഥാനമാക്കി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/20&oldid=169568" എന്ന താളിൽനിന്ന് ശേഖരിച്ചത്