-11-
കുടുംബജീവിതം
നമ്പൂതിരിന്മാരുടെ കുടുംബജീവിതത്തെ സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അത് വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിനു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒറ്റക്കൊറ്റയ്ക്ക് വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാർത്തിരുന്നത് ഏകോപിച്ച് കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമി ഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ട് നമ്പൂതിരി കുടുംബങ്ങളിൽ ചിലവ് വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസല്ക്കാരം എന്നീ ധർമ്മകാര്യങ്ങൾക്കായി എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്രവലിയ ധർമ്മമായി കരുതിപ്പോരുന്ന ഒരു വർഗ്ഗക്കാർ ഇന്നു ലോകത്തിൽ മറ്റെവിടെയെങ്കിലുമുണ്ടോ എന്നു വളരെ സംശയമാണ്. മൂത്തപുത്രനുമാത്രമേ വിവാഹം നിർബന്ധമായിട്ടുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അധികവും ബ്രഹ്മചര്യത്തെയാണ് ദീക്ഷിച്ചിരുന്നത്. അപൂർവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചി രുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാര്യം നടത്തുവാനുള്ള അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |