9
വായന മുതലായ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതിലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാൎയ്യങ്ങളെ പ്രവൎത്തിച്ചുശീലിപ്പിക്കുന്നതിലായിരുന്നുനമ്പൂതിരിമാരുടെ ശ്രദ്ധ അധികം പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണ് അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയനം എന്ന വാക്കിൻെറ അൎത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാൎയ്യൻെറ സമീപം നയിപ്പിക എന്നാണല്ലൊ അതിൻറ താല്പൎയ്യം. സമാവൎത്തനം കഴിയുന്നതുവരെ മിക്കവാറും വേദത്തിലെ സംഹിതാഭാഗമാണ് അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസത്തിൻെറ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെക്കൊണ്ടാണ് ഈ ഒരുകാൎയ്യം അവർ സാധിച്ചിരുന്നത്. സമാവൎത്തനം കഴിഞ്ഞാൽ സ്വകലദേവതാക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
